പതിര്
ഒരു വലിയ വയലില്‍ കൊയ്ത്തു കഴിഞ്ഞപ്പോള്‍ ഏറ്റവും അവസാനം കൊണ്ടുപോയ കറ്റ മെതിച്ചു മുറ്റത്തു ഒരു മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടുതലും പതിരായിരുന്നതിനാല് വീട്ടുകാരന് അത് ശ്രദ്ധിച്ചില്ല. അതില്‍ കുറച്ചു മാത്രമെ നല്ല നെല്ലുണ്ടായിരുന്നുള്ളൂ . പതിരുകളുടെ കൂമ്പാരത്തില്‍ നിന്നും നെല്ല് ചികഞ്ഞെടുക്കാന്‍ കോഴികളും മിനക്കെട്ടില്ല. പക്ഷെ അതില്‍ കുറച്ചു ഉറുമ്പുകള്‍ കൊണ്ടുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി നല്ല കാറ്റുണ്ടായി. ധാരാളം മരങ്ങള്‍ മറിഞ്ഞു വീണു. പക്ഷെ മഴ മെല്ലെ ചാറിയതെയുള്ളൂ . മുറ്റത്തെ ചെറിയ ചെറിയ മാളങ്ങളില്‍ നിന്നു ഈയാം പാറ്റകള്‍ പറന്നു പൊങ്ങി. പിറ്റേന്ന് നല്ല നെല്ലുകളില്‍ ഒന്നു നനവ് തട്ടി മുളക്കാന്‍ തുടങ്ങി. ചെറിയ , വെളുത്ത വേരുകള്‍ നീട്ടി , ഇളം പച്ച പുല്നാമ്പുമായി അത് തലയുയര്‍ത്തി. പക്ഷെ പിറ്റേന്ന് മുറ്റത്തു കെട്ടിനിന്ന ചളിവെള്ളത്തില്‍ ഒടിക്കളിക്കയായിരുന്ന കൃഷിക്കാരന്റെ കുട്ടി ആ ചെറു നെല്ചെടിയെ ചവിട്ടി ഓടിച്ചു കളഞ്ഞു.
ഒന്ന് + ഒന്ന് (ഒരു പ്രണയ സംവാദം)

കടലാസിനും , കാല്കുലേററരിനും പുറത്തു
വീണു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ,അത്യപൂര്‍വ്വം അവസരങ്ങളിലോന്നില്,
രണ്ടു ഒന്നുകള്‍ കണ്ടുമുട്ടി....
അവന് അവളോടു നൊമ്പരത്തോടെ ചോദിച്ചു...
"പ്രിയപ്പെട്ടവളെ...
എന്തേ നമുക്കൊരിക്കലും ഒന്നിച്ചുഒരു ഒന്നാവാന്‍ ആവാത്തത് ?
സ്വന്തം അസ്തിത്വങ്ങളുള്ള
നമ്മള് ഒന്നിച്ചാല്എന്നും എപ്പോഴും സംകലന ഫലം
അസ്ഥിത്വമില്ലാത്ത രണ്ടു മാത്രം....
ഗണിതത്തിന്റെ നിയമങ്ങളെന്തേ ഇങ്ങനെ ?
സംകലന ചിഹ്നങ്ങളെന്തേനമ്മെ മനസ്സിലാക്കാത്തത്? '
അവന്റെ കണ്ണുകളുടെ ആഴങ്ങളില്‍ നിന്നും
മിഴികളുയര്‍ത്തി അവള് പറഞ്ഞു .." നമുക്കാശ്വസിക്കാം ....
ഗുണനത്തിലും ,ഹരണത്തിലും ,
നാമെന്നും ഒന്നായിരിക്കില്ലേ ??? "
പ്രണയം രാഷ്ട്രീയ പ്രവര്‍ത്തനമാണ്...

ഞാനും നീയും
രണ്ടു പേരാണ്...
പക്ഷെ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നത്,
ഒരു ആശയമാണ്...
ഒരു ആശയത്തിന് വേണ്ടി
നിലകൊള്ളുക എന്നത്
രാഷ്ട്രീയ പ്രവര്‍ത്തനമാണ്...
അതുകൊണ്ട് ,
പ്രണയം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്...
ഞാന്‍, രാഷ്ട്രീയ പ്രവര്‍ത്തകനും..
ഞാനും നീയും,
നശ്വരരാണ്....
പക്ഷെ ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നത്,
ഒരു സ്വപ്നമാണ്..
അനശ്വരമായ ഒരു സ്വപ്നത്തിനു വേണ്ടി
ജീവന് നല്‍കുക എന്നത്
വിപ്ലവമാണ്...
അത് കൊണ്ട്
പ്രണയം ഒരു വിപ്ലവമാണ്...
ഞാന്‍ വിപ്ലവകാരിയും...
അഭയ പെറ്റിക്കേസ്
ഒരിടത്തൊരിടത്ത് ഒരു ഫാദര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ രാജ്യത്തെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭാഗ്യത്തിന്, പോലീസും പട്ടാളവും രാജാവും കോടതിയും എല്ലാം ചേര്‍ന്നു അച്ചന്റെ പേരില്‍ ഒരു പെറ്റിക്കേസ് മാത്രം ചാര്ത്തിയാല് മതിയെന്ന് വിധിച്ചു. അങ്ങനെ അവസാനം പാവം ആ അച്ചന്റെ പേരു റവ. ഫാദര്‍ പെറ്റിക്കൊട്ടൂരാന് എന്നായി മാറി..
ആദ്യ ചുംബനത്തിന്, പിന്നെ കുറെ നഷ്ട ചുംബനങ്ങള്‍ക്കും..

രണ്ടു കവിതകള്‍..
എന്റെ കോളെജിനു.. പിന്നെ ആദ്യ പ്രണയത്തിനും...
ആദ്യ ചുംബനത്തിന്, പിന്നെ കുറെ നഷ്ട ചുംബനങ്ങള്‍ക്കും..
ഇന്ന്നലെ വരെ ,
എന്റെ കനവിലും , നിനവിലും,
നിലാവിലും നിറഞ്ഞത്
നീയായിരുന്നു..
ഇനി...
ഇനി നീ കനലായെന്റെ
സ്വപ്ന സ്മൃതികളില്‍ മാത്രം..
ആയിരം രാവുകള്‍ , ആയിരം പകലുകള്‍,
നീ മാത്രമായി തുടിച്ച ജീവനില്‍,
ഇനി...
ഇനി, പെയ്തൊഴിഞ്ഞ ,
വരണ്ടു പോയ,
നീലാകാശവും ,
ഓര്‍മ്മകള്‍ ഊര്‍ന്നിറങ്ങുന്ന
മഴച്ചാലുകളും മാത്രം....
ഭ്രാന്ത്.
ഭ്രാന്തില്ലാതെ ,
നെഞ്ചില്‍ ഒരു നീറ്റല്‍
പോലുമില്ലാതെ,
ചത്ത ഹൃദയവും
പൊതിഞ്ഞു നടക്കുന്നതില്‍
അര്‍ത്ഥമില്ല..
ചേമ്പില തുമ്പിലെ
മഴത്തുള്ളി പോലെ,
ഒരു നനവ് പോലും
ബാക്കിയാക്കാതെ
ഊര്‍ന്നു വീഴുന്നതില്‍
എന്താണുള്ളത്??
Labels:
കവിത
ആഗോളീകൃത ലോകത്തില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍.
"ആര് നോള്ദ് ശ്വാര്സനെഗ്ഗരും , ചിരന്ജീവിയും , ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ഉപന്യാസ മത്സരത്തില്‍ പന്കെടുക്കാ നാണെന്ന് പറഞ്ഞാണ് ശ്രീ വല്സലന് നായര്‍ നാട്ടില്‍ നിന്നും വണ്ടി കയറുന്നത്. എന്തോ മടയെന്നോ ചെങ്ങരയെന്നോ മറ്റോ പേരുള്ള ഒരു സാധാരണ ഗ്രാമത്തില്‍ അല്ലറ ചില്ലറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ആഗോളീകരണ വിരുദ്ധ സമരങ്ങളിലും അലിഞ്ഞു ചേര്‍ന്ന് ജീവിതം തള്ളി നീക്കുകയായിരുന്നു അതുവരെ അയാള്‍. ഇത്തരം സമരങ്ങള്‍ക്ക് വേണ്ടിയുള്ള ബക്കറ്റ് പിരിവുകളിലൂടെ ഉപജീവനം കഴിച്ചിരുന്ന അയാള്‍ ഇതിനോടകം തന്നെ ചില വാര്‍ഡ് ഇലക്ഷനുകളിലും മറ്റും പങ്കു ചേര്‍ന്ന് തരക്കേടില്ലാത്ത തൊലിക്കട്ടിയും മസിലുകളും സമ്പാദിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് ശ്രീ വല്സലന് നായര്‍ ഒരു വോള്‍വോ ബസ്സില്‍ കൊച്ചിയിലെത്തുന്നത്.
ബസ്സിലിരുന്നപ്പോള്‍ (ക്ഷമിക്കണം , സ്വര്ഗത്തിലിരുന്നപ്പോള് ) താന്‍ കഴിച്ച ശീതള പാനീയത്തിന്റെ ലേബല്‍ അയാള്‍ കണ്ടില്ലത്രെ. കണ്ണില്‍ ഈച്ചയോ മറ്റോ പോയെന്നാണ് അയാള്‍ ജിഞാസുക്ക ളോട് മറുപടി പറഞ്ഞതു. എന്തായാലും ഒരു നട്ടുച്ചക്ക് ഉപന്യാസ മത്സരം നടക്കുന്ന അഭിനവ മെട്രോയില്‍ അയാള്‍ ലാന്‍ഡ് ചെയ്തു.
എന്നാല്‍ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ അയാള്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഉപന്യാസ മത്സരത്തിനു ശേഷവും നാടിലേക്ക് തിരിച്ചു പോകാതെ മറൈന്‍ ഡ്രൈവിലും മറ്റുമായി കാഴ്ചകള്‍ കണ്ടു ദിവസങ്ങള്‍ തള്ളി നീക്കുന്നതിനിടയിലാണ് ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊച്ചിയിലെത്തുന്നത്. ഒരു നേരമ്പോക്കിന് അയാളും സിനിമാശാലയില്‍ കയറിക്കൂടി. അറിയാവുന്ന കണ്ടന് മുണ്ടന്‍ ഇംഗ്ലീഷ് സബ് ടൈറ്റില്കളിലൂടെ കഥ മനസ്സിലാക്കാന്‍ പാടുപെടുമ്പോഴും നാറ്റം സഹിക്കാനാവാതെ അയാള്‍ക്ക് മൂക്ക് പൊത്തിയിരിക്കേണ്ടി വന്നു.
രണ്ടു മൂന്നു സിനിമകള്‍ കണ്ടതോടെ തനിക്കെന്തെക്കെയോ ആന്തരിക മാറ്റങ്ങള്‍ സംഭവിക്കുന്നതായി അയാള്‍ക്ക് തോന്നി. അയാളുടെ കള്ളി ഷര്‍ട്ട് ഒരു ജുബ്ബയായും പാന്റ് നരച്ച ജീന്സായും പതിയെ മാറാന്‍ തുടങ്ങി. നീട്ടിവളര്‍ത്തിയ ഒരു താടി കൂടി ആയതോടെ ഒരു (കു)ബുദ്ധി ജീവിയായുള്ള അയാളുടെ രൂപാന്തരണം പൂര്‍ണ്ണമായി. പിന്നീട് അയാള്‍ മൂക്ക് പൊത്താതെയായി. കാരണം സ്വന്തം കൈ അടുത്തു വരുമ്പോഴായിരുന്നു കൂടുതല്‍ അസഹ്യത.
പക്ഷെ വീണ്ടുമെപ്പോഴോ അയാളുടെ പാതയില്‍ വ്യതിയാനങ്ങലുണ്ടായി.. അയാള്‍ സബ് ടൈട്ടിലുകളില്ലാത്ത , ചലച്ചിത്ര മേളകളില്‍ വരാത്ത ആംഗലേയ ചിത്രങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ടെര്മി നേട്ടരും രാംബോയും മാട്രിക്സുമൊക്കെ അയാളുടെ തലയില്‍ ആക്ഷന്‍ താണ്ടാവമാടാന്‍ തുടങ്ങി. നീണ്ട താടി ക്ലീന്‍ ഷേവ് പച്ചയില്‍ അപ്രത്യക്ഷമാവുകയും നരച്ച ജീന്‍സിന് കടും നിറങ്ങള്‍ കൈ വരികയും അയാള്‍ വീണ്ടും ജിമ്മില്‍ പോകാന്‍ തുടങ്ങുകയും ചെയ്തു. ആയിടെയാണ് അയാള്‍ക്ക് മറ്റൊരു ആശയം തോന്നിയത്. രണ്ടാമതൊന്നു ആലോചിക്കാന്‍ നില്‍ക്കാതെ അയാള്‍ ഹോളി വുഡിലേക്ക് കള്ള വണ്ടി കയറി.
പിന്നെ ഞാന്‍ ശ്രീ വല്സലന് നായരെ കാണുന്നത് , ഒരു ആഗോള ചാനലില്‍ സില് വെസ്ടെര്‍ സ്ടാലന്‍ എന്ന പേരില്‍ , ഒരു കൈയ്യില്‍ അഭിനവ മിസ് ഇന്ത്യയും മറുകൈയ്യില്‍ ഒരു കോലാക്കുപ്പിയുമായി ഒരു ബാന്കിന്റെ പരസ്യത്തിലാണ്.

കഥ
കോഴി, നിലാവ്, അസ്തിത്വ പ്രതിസന്ധി.

നിലാവ് കണ്ടിട്ടില്ലാത്ത
നമ്മളെ ഒരുത്തി രാത്രി വിളിച്ചുണര്‍ത്തി,
ചന്ദ്രനെ കാണിച്ചു തരുന്നു...
പക്ഷെ , പിന്നെയവള്‍,
പുലരും മുമ്പെ
എങ്ങോട്ടോ ഇറങ്ങി പോവുകയും ചെയ്യുന്നു..
അവസാനം നമ്മള്
നിലാവത്തിറങ്ങിയ കോഴിയെ പോലെ...
ഇല്ലത്ത് നിന്നിറന്ങുകയും ചെയ്തു,
അമ്മാത്ത് എത്തിയതുമില്ല...
എന്തായാലും അതുകൊണ്ട്
ഗുണമുണ്ടായി...
നിലാവ് പോലുള്ളതൊക്കെ
കണ്ടാലിപ്പോള്‍
ഏകദേശം തിരിച്ചറിയാം.
പൂര്‍ണ്ണ ചന്ദ്രന് എന്നൊരു സംഭവം
ഉണ്ടെന്നും, അത് വൃത്താകൃതിയിലാണെന്നും
അറിയാം...
വൃത്തം, വട്ടത്തിലായിരിക്കുമെന്നു
അറിയില്ലെന്കിലും...
Labels:
കവിത
ഓര്മ്മഴ

ശരിയാണ് ,
ഓര്‍മ്മകള്‍ പെയ്യുന്നത്,
മഴ പോലെയാണ്...
വികാരങ്ങളിലും വിചാരങ്ങളിലും,
നൂല്‍മഴയായി,
പൊടിമഴയായി,
ചിലപ്പോള്‍ പെരു മഴയായി,
ഓര്‍മ്മകള്‍ പെയ്തിറങ്ങും...
ഇട വഴികളിലൂടെ
കരിയിലകളും പഴന്കടലാസുകളും
കുത്തിയൊലിച്ചു
കലങ്ങിമറിഞ്ഞു
ഒഴുകിപ്പോകും...
ഒരേയൊരു വ്യത്യാസം,
ഓര്‍മകളുടെ ആകാശം,
ഒരിക്കലും പെയ്തു തോരുന്നില്ല
എന്നത് മാത്രം...
Labels:
കവിത
ക്രിക്കെറ്റ് ഇന്ത്യന്കായികരംഗത്തെ നശിപ്പിച്ചു?? !!

ഭൂമിയിലെ ആറ് മനുഷ്യരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. എന്നാല്‍ നൂറു വര്‍ഷത്തെ ഒളിമ്പിക് ചരിത്രത്തില്‍ 4200 ഓളം സ്വര്‍ണ മെടലുകളില് ഇന്ത്യന്‍ പ്രാതിനിധ്യം വെറും ഒന്‍പതു. !!! ഹോക്കിയിലെ 8 സ്വര്നങ്ങളും
പിന്നെ ഇപ്പോള്‍ ബിന്ദ്രയുറെ ഒന്നും. 1928- 1956 കാലത്തും പിന്നെ 1964, 1980 ഒളിമ്പിക്സുകളിലും ഇന്ത്യ ഹോക്കേ രാജാക്കന്മാരായി. ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നേറുന്നത് കണ്ടു ക്രുദ്ധനായ അഡോള്‍ഫ് ഹിറ്റ് ലര്‍ 1936 ഇന്ത്യ - ജര്‍മനി മറ്സരത്തിനിടക്ക് സ്റേ ഡി യംവിട്ടുപോയത് ചരിത്രം. (അതെ ഹിറ്റ് ലര്‍ തന്നെ പിന്നീട് ധ്യാന്‍ ചന്ദിന് ജര്‍മന്‍ പൌരത്വവും ഉയര്‍ന്ന ജോലിയുമൊക്കെ വാഗ്ദാനം ചെയ്തത് വേറെ കഥ.) 1928 - 1956 കാലത്ത് കളിച്ച 24 മത്സരങ്ങളില്‍ 24 ഉം ജയിച്ച പുകള്‍ പെറ്റ ഇന്ത്യന്‍ ഹോക്കേ ടീമിന്റെ പിന്മുരക്കാര് ബീജിങ്ങില്‍ എത്താന്‍ പോലും കഴിയാതെ യോഗ്യതാ റൌണ്ടില്‍ തോറ്റു മടങ്ങി.

ബര്നാദ് ഷാ ഒരിക്കല്‍ ക്രിക്കെ റ്റിനെ കുറിച്ച് പറഞ്ഞു " പതിനൊന്നു വിഡ്ഢികള്‍ കളിക്കുകയും , അത് പതിനൊന്നായിരം വിഡ്ഢികള്‍ നോക്കി നില്‍ക്കുകകയും ചെയ്യുന്ന കൊപ്രായമാണ് ക്രിക്കെറ്റ്. " നമ്മുടെ കാര്യത്തില്‍ വായും പൊളിച്ചിരിക്കുന്നത് പതിനോന്നായിരത്തിനു പകരം പതിനൊന്നു കോടി വിഡ്ഢികള്‍ ആണെന്ന് ഒരു വ്യത്യാസം മാത്രം. കൊളോണിയല്‍ കാലത്തിന്റെ സൃഷ്ടിയായ ക്രിക്കെറ്റ് ഇന്ന് കുത്തകകളുടെ ഏറ്റവും വലിയ പ്രച്ചരനായുധമായി മാറിയിരിക്കുന്നു. അങ്ങനെ ഇന്ത്യന്‍ കായിക രംഗത്തെ തന്നെ വിഴുങ്ങികൊണ്ടിരിക്കുകയാണ് ഈ 'കിറുക്കെറ്റ്' . ഒരു ദിവസം മുഴുവനായി നീളുന്ന ടിവി സമ്പ്രെക്ഷനാട്തിനടക്ക് , ഓരോ ഓവരിനിടയിലും' ഓരോ തവണ പന്ത് ബൌണ്ടറി കടക്കുമ്പോഴും കോളയുടെയും പിസ്സയുടെയും 'നാനോ' കാറുകളുടെയും പരസ്യം സ്ക്രീനില്‍ നിറയുന്നു. മറ്റു കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കെറ്റ് മാത്രം ഇന്ത്യില്‍ ഇങ്ങനെ വളരാന്‍ കാരണം അതാണ്. ഫുത്ബോളിലോ, ഹോക്കിയിലോ' മറ്റു അതലെട്ടിക് ഇനങ്ങളിലോ ഒന്നും തന്നെ ഇങ്ങനെ പരസ്യം കുത്തിനിറച്ച് കാണികളില്‍ എത്തിക്കനാവില്ല . വന്‍ കമ്പനികള്‍ക്ക് തങ്ങളുടെ പരസ്യം കാണികളില്‍ എത്തിക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ക്രിക്കെട്ടും ക്രിക്കെറ്റ് താരങ്ങളും.
യഥാര്തത്തില് ഇന്ത്യയില്‍ ക്രികെറ്റ് വളര്‍ത്തിയത് കാണികളും കളിക്കാരുമായിരുന്നില്ല. മരിച്ചു, പരസ്യ രാജാക്കന്മാരായിരുന്നു. അതുകൊണ്ടാണ് വെറുമൊരു തുടക്കക്കാരന് മാത്രമായ ശ്രീ സാന്ത് അന്താരാഷ്ട്ര താരമായ അഞ്ചു ബോബി ജോര്‍ജിനെ മറികടന്നു കായിക കേരളത്തിന്റെ പുതിയ മുഖമാകുന്നത്. പണമാണ് കായികരങ്ങത്തു ഇന്ത്യയുടെ മുഖ്യ പ്രതി ബന്ധമെന്നാണ് വാദം. എന്നാല്‍ തീരെ അത്ഭുദകരമല്ലാതത ഒരു കണക്കു പറയാം. ഫിഫ കഴിഞ്ഞാല്‍ ഏറ്റവും വരുമാനമുള്ള കായിക സംഘടന ബി സി സി ഐ ആണ്. !! ഓരോ കളിക്കും പരസ്യ ഇനത്തില്‍ ബി സി സി ഐക്ക്കിട്ടുന്നത് കോടികളാണ്. 20-20 മാമാങ്കത്തിന്റെ വരവോടെ ക്രിക്കെറ്റ് പൂര്‍ണമായും ഒരു ബിസിനസ് മാത്രമായി മാറി. ലളിറ്റ് മോഡിയുടെ വമ്പന്‍ ഐ പി എല്‍ സ്വപ്നം യാതാര്ത്യമായത്തോടെ ഇന്ത്യന്‍ കായിക രംഗത്ത് ക്രിക്കെടിന്റെ ആധിപത്യം പൂര്‍ണമാവുകയും ചെയ്തു. ഇനിയിപ്പോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് തലയെടുപ്പോടെ പറയാന്‍ വല്ല നേട്ടവും വേണമെന്കില് ക്രിക്കെറ്റ് ഒളിമ്പിക് ഇനമാക്കേണ്ടി വരും.
അഭിനവ് ഭിന്ദ്രയുറെ സുവര്‍ണ നേട്ടം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. മികച്ച പരിശീലനവും സൌകര്യങ്ങളും ലഭിച്ചാല്‍ നമുക്കും ലോക കായിക രംഗത്ത് പലതും പ്രതീക്ഷിക്കാനുണ്ട് എന്ന സത്യം. മൂന്ന് ഒളിമ്പിക് മെഡല്‍ എന്ന നേട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടെന്കിലും ഇന്ത്യന്‍ കായിക രംഗത്ത് ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാമോ?
Labels:
ഒളിമ്പിക്സ്,
കായികം,
ക്രികെറ്റ്
ബിന്ദ്രയുടെ മെഡല്‍: കേരളത്തില്‍ നാളെ ഹര്‍ത്താല്‍.

ബെര്ല്ളിച്ചായന്റെ ഒരു പോസ്റ്റ് ഫോര്‍വേഡ് ആയികിട്ടിയതാണ്.
ഈ തമാശയെക്കാള്‍ വലിയ മറ്റൊരു തമാശ കൂടിയുണ്ട്.
നൂറു കോടി ജനങ്ങള്‍ക്ക് ഒളിംപിക്സിന്റെ നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആകെ കിട്ടിയത് ഒരു ഗോള്‍ഡ് മെഡല്‍, .( ഹോക്കിക്ക് കിട്ടിയ മെഡലുകള്‍ മറക്കുന്നില്ല. പക്ഷെ ഹിറ്റ് ലറെ പോലും അരിശം കൊള്ളിച്ച കളിക്കരുണ്ടായിരുന്ന നമ്മുടെ ഹോക്കി ടീം ഇന്നെവിടെ നില്ക്കുന്നു.? )
ഇന്ത്യയുടെ പത്തിലൊന്ന് വലിപ്പവും ജനസംഖ്യയും പോലുമില്ലാത്ത രാജ്യങ്ങള്‍ പോലും മെഡലുകള്‍ വാരുമ്പോള്‍ നമുക്കു പറയാന്‍ ഈ ഒളിമ്പിക്സിലും മിക്കവാറും ഈ ഒരു മെഡല്‍ മാത്രമെ ഉണ്ടാവൂ.. നൂറു കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാന്‍ ആഗോള കായിക രംഗത്ത് നമുക്ക് ഒരു ക്രിക്കെറ്റ് മാത്രമുണ്ട്.
Labels:
അഭിനവ് ഭിന്ദ്ര,
ഒളിമ്പിക്സ്,
കായികം
ഏഴാം ക്ലാസിലെ പാഠം : അജ്ഞാതന്‍ മറുപടി നല്കാന് ഒരു ശ്രമം.
എഴാം ക്ലാസിലെ പാഠപുസ്തകത്തെ കുറിച്ച് ഞാന്‍ എഴുതിയ കഴിഞ്ഞ പോസ്റ്റിനു മറുപടിയായി അജ്ഞാതന്‍ തന്റെ പോസ്റ്റിലേക്ക് ലിങ്ക് തന്നിരുന്നു. അജ്ഞാതന്‍ മറുപടി നല്കാന് ശ്രമിക്കു കയാണ് ഇവിടെ.
ഒന്നാമത്തെ പോയിന്റ്.മതം ആവശ്യമില്ലെന്ന് പാഠത്തില്‍ എവിടെയും പറയുന്നില്ല.ജീവന് വലുതാവുമ്പോള്‍ അവനു ഇഷ്ടപെട്ട മതം തിരഞ്ഞെടുക്കട്ടെ എന്ന് പാഠത്തില്‍ പറയുന്നുണ്ട്.ഒരാള്‍ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാന്‍ അയാള്‍ക്ക് അധികാരമില്ലേ?മതത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും കാരണം മതത്തെ കുറിച്ചുള്ള അഞ് ജതയാണ്.അത് ചേട്ടന്റെ തന്നെ ഒരു പോസ്റ്റില്‍ പറയ്ന്നുണ്ടല്ലോ.മതത്തിന്റെ പേരില്‍ പ്രശ്നങ്ങലുണ്ടാകുന്നത് ന്യൂന പക്ഷം മാത്രമാണ് എന്ന്.ശരിയാണ് , പ്രശനങ്ങലുണ്ടാക്കുന്നത് ന്യൂന പക്ഷമാണെങ്കിലും അതിന്റെ ദുരനുഭാവ്ങള്‍ ഭൂരിപക്ഷത്തെയും ബാധിക്കുന്നുണ്ടല്ലോ ?മതമാണ് ശരിയെന്നും അത് മാത്രമാണ് ശരിയെന്നും ചെറുപ്പത്തിലെ പഠിപ്പിക്കപെടുന്നവരാന് പിന്നീട് മതതി൯ന്ടെ പേരില്‍ കലഹങ്ങള്‍ക്ക് ഇറങ്ങുന്നത് .അപ്പോള്‍ പിന്നെ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നെ ഒരു ജീവിത രീതിയിലേക്ക് കുട്ടികളെ തള്ളിവിടുന്നതിലും നല്ലതല്ലേ താന്‍ എങ്ങനെ ജീവിക്കണമെന്ന് അവന് തന്നെ തീരുമാനിക്കുന്നത്?പിന്നെ മാധ്യമത്തില്‍ വന്ന ലേഖനത്തിലെ മിശ്ര വിവാഹത്തിനെതിരെയുള്ള ഒളിയമ്പുകള്‍.മതം മനുഷ്യന് വേണ്ടിയാന്നു. അല്ലാതെ മനുഷ്യന് മതത്തിന് വേണ്ടിയല്ല. തനിക്കു ഇഷ്ടപെട്ട , തന്നെ മനസിലാക്കുന്ന ഒരു ജീവിത പന്കാളിയെ നേടുന്നതില്‍ നിന്നും മതം ഒരാളെ വിലക്കുന്നുന്ടെന്കില്‍ പിന്നെ മതത്തിന്റെ അന്തസത്ത എന്താന്നു?മതമാണോ വലുത് ? അതോ വ്യക്തിയും അവന്റെ ജീവിതവുമോ?പിന്നെ ജീവന്റെ വിവാഹ സമയത്ത് മതത്തെക്കുറിച്ച് ചോദ്യമുയരുന്ന ഘട്ടം. ജീവന് ഒറ്റക്കല്ലല്ലോ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നത്?ജീവന്റെ കൂടെ അവനു യോജിച്ച ഒരു "ജീവിത"മോ 'ജീവി'യോ പടിക്കുന്നുണ്ടാവുമല്ലോ?അവന് അവളെ കെട്ടി( അല്ലെങ്കില്‍ ജീവന് ചോദിക്കനിടയുള്ളത് പോലെ വിവാഹമെന്ന ഒരു ആര്‍ഭാടവും ചടങ്ങ് മൊന്നുമില്ലാതെ തന്നെ ) സുഖമായി ജീവിച്ചോളും .പിന്നെ മതത്തിന്റെ അടിസ്ത്താനതിലുള്ള രാഷ്ട്രീയ പാര്‍ടികളെ ഇല്ലാതാക്കുകയെന്ന രഹസ്യ അജണ്ട . ഇനി അഥവാ അങ്ങനെ ഒരു അജണ്ട ഉണ്ടെന്കില് തന്നെ എന്താണതില്‍ തെറ്റ്?മതത്തെ രാക്ഷ്ട്രീയ ലാഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയേണ്ടത് തന്നെയല്ലേ? മതവും ഈശ്വരനുമൊക്കെ തികച്ചും വ്യക്തി നിഷ്ടമായ ആശയങ്ങളാണ് അതിനെ സ്ഥാപന വത്കരിക്കുന്നതിലൂടെ മത നേതാക്കളുടെ താല്പര്യങ്ങലെയാനു സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

പ്രതികരണം,
രാഷ്ട്രീയം
ഏഴാം ക്ലാസ്സിലെ പാഠപുസ്തകവും ചില ചോദ്യങ്ങളും..

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലങ്ങള്‍ക്ക് ശേഷമാണ് സ്വാശ്രയ പ്രശ്നമാല്ലാതെ മറ്റൊരു ചര്‍ച്ച നടക്കുന്നത്. അതും തീരെ ശ്രദ്ധിക്കപ്പെടാതെ കിടന്ന പ്രാഥമിക വിദ്യഭ്യാസ മേഖലയില്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം വിദ്യാഭ്യാസം സി.പി.എം. തന്നെ കയ്യാളിയതും ഇങ്ങനെ ഒരു വിവാദമുണ്ടായതും തീര്‍ത്തും യാധുര്ചികമാന്നെന്നു കരുതാനാവില്ല.
( ദിവസങ്ങള്‍ക്ക് മുന്നേ തന്നെ വിവാദമായ ഏഴാം ക്ലാസ്സിലെ പാടപുസ്തകത്തിന്റെ പി ഡി എഫ് ഫയല്‍ എനിക്ക് മെയിലില്‍ കിട്ടിയിരുന്നു. പക്ഷെ ബ്ലോഗില്‍ അത് അപ്ലോഡ് ചെയ്യാനാവതതിനാല് മറ്റു വല്ല ഫോര്മാട്ടിലെക്കും മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ . അപ്പോഴാണ് ദേവന്റെ ബ്ലോഗില്‍ അത് കണ്ടത്. )
ഇനി രണ്ടു മൂന്ന് ചോദ്യങ്ങള്‍ .
കാലങ്ങളായി നമ്മള് പാഠപുസ്തകങ്ങളില്‍ ഈശ്വരനെ കുറിച്ചും മതങ്ങളെ കുറിച്ചും പഠിപ്പിക്കുന്നു.
ശാസ്ത്രീയമായ ഒരു തെളിവുകലുമില്ലാതെ കൃഷ്ണനെ കുറിച്ചും ക്രിസ്തുവിനെ കുറിച്ചുമുള്ള കഥകളും കവിതകളും പഠിപ്പിക്കുന്നു.എന്തുകൊണ്ട് "ഈശ്വരന് ഇല്ല" എന്നുള്ള ഒരു സാധ്യത കൂടി ഉണ്ട് എന്ന് ഒരിക്കലും പഠിപ്പിക്കുന്നില്ല.??? എന്താണതില്‍ തെറ്റ്.?? ഈ രണ്ടു ആശയങ്ങളും നന്നായി മനസ്സിലാക്കി തനിക്ക് ശരിയെന്നു തോന്നുന്നത് തിരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവധിക്കുകയല്ലേ വേണ്ടത്?
ഈ പരിഷ്കാരം കൊണ്ടുവന്ന സര്‍ക്കാര്‍ ജനാധിപത്യ രീതിയിലൂടെ വന്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ ആണ്. അവരുടെ പ്രത്യയ ശാസ്ത്രങ്ങളെ അഞ്ചു വര്ഷത്തെക്കെന്കിലും മലയാള ജനത അന്ഗീകരിച്ചതാണ്. അപ്പോള്‍ പിന്നെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിചിട്ടില്ലാത്ത എന്‍ എസ് എസ് നേതാക്കളും ബിഷപ്പുമാരും ഇതിനെ എതിര്‍ക്കുന്നതില്‍ എന്താണ് അര്‍ത്ഥം?
വിവാദമായ പാദത്തില്‍ എവിടെയാണ് മത നിഷേധവും ഈശ്വര നിഷേധവും??
മതത്തെ പാടത്തിലെവിടെയും തള്ളി പറയുന്നില്ല. താന്‍ ഏത് മതം സ്വീകരിക്കണമെന്ന് ഒരാള്‍ക്ക് തീരുമാനിക്കാന്‍ അവകാശമില്ലേ? പൌരന്റെ മൌലികാവകാശത്തില് കയ്യ് കടത്താന്‍ ആര്‍ക്കാണ് അവകാശം?
ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ ആഖോഷിച്ച മറ്റൊരു സംഭവമായിരുന്നു കപട സന്യാസി വേട്ട . അന്ന് കള്ള സന്യാസികള്‍ക്കെതിരെ പ്രതിപക്ഷവും എന്‍ എസ് എസും ഒക്കെ ഘോരഘോരം പ്രസങ്ങിച്ചതാണ്. എന്നാല്‍ കള്ള സന്യാസിമാര്‍ക്ക് വളം വച്ചു കൊടുക്കുന്ന അന്ധവിശ്വാസങ്ങളും മതത്തിലും ഈശ്വരനിലുമുള്ള അതിവിശ്വാസവും അല്പ്പമെന്കിലും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അവര്‍ തന്നെ ശ്രമിക്കുമ്പോള്‍ മലയാളികള്‍ മുമ്പെ തന്നെ തിരിച്ചരിഞ്ഞിട്ടുള്ള കപട മുഖങ്ങലാണു അഴിഞ്ഞു വീഴുന്നത്.
Labels:
പ്രതികരണം,
രാഷ്ട്രീയം
മടി, പേടി.

ജീവിക്കാന്‍ എനിക്കു പേടിയാണ്,
ഇതൊന്നുമല്ല ജീവിതമെന്ന് ന്യായീകരണവും..
ജീവിക്കാന്‍ എനിക്കു മടിയാണു,
എന്തായാലും ഒരു നാള്
മരിക്കേണ്ടാതല്ലേ,
എന്ന് ന്യായീകരണവും..
Labels:
കവിത
ചൂടുവെള്ളത്തില്‍ വീണ പൂച്ചക്ക് പേരു വേണോ ?

ചൂടുവെള്ളത്തില്‍ വീണ
ചില പ്രത്യേക തരം
പൂച്ചകളുണ്ട്.
പച്ചവെള്ളം കണ്ടാല്‍ അവ
അറച്ചു നില് ക്കും..
ഇനി വീഴുന്നെങ്കില്‍,
തിളച്ച വെള്ളത്തില്‍ മാത്രം
എന്നാണവറ്റയ്ക്ക് <!--[if !supportLineBreakNewLine]--> <!--[endif]-->
നിറ്ബന്ധം...
Labels:
കവിത
പാതയിലെ മതിലുകള്‍

നമ്മള് കാട്ടിലൂടെ ഒരു യാത്ര പോവുകയാണെന്നു കരുതുക..
കാണുന്നതും കേള്‍ക്കുന്നതും മനോഹരം,
കാണാനിരിക്കുന്നതും കേള്‍ക്കാനിരിക്കുന്നതും
അതിമനോഹരമെന്നോര്ത്തുകൊണ്ട്,
കാട്ടിലൂടെ, മരുഭൂമിയിലൂടെ,
പുഴയിലൂടെ, കടലിലൂടെ,
അസ്തമയത്തിനും പ്രഭാതത്തിനും അരികിലൂടെ,
നമ്മള് നടന്നുകൊണ്ടിരിക്കവേ,
തീര്‍ത്തും അപ്രതീക്ഷിതമായി,
മുന്നില്‍ ഒരു മതില്......
വലിയ , ആകാശത്തോളം വളര്‍ന്ന,
വാതിലുകളില്ലാത്ത ഒരു മതില്......
നമുക്കറിയാം ,
മതിലിനപ്പുറത്ത്,
അതിമനോഹരമായതെന്തൊക്കെയോ ഉണ്ട്....
അതിസുഗന്ധമുള്ളത്..
അതിസ്വാദുള്ളത്....
പക്ഷേ,
ഇടയ്ക്ക് മതിലും...
തുടക്കവും ഒടുക്കവും ഇല്ലാത്ത കറുപ്പ്....
അറിവിന്റെ,
അനുഭവത്തിന്റെ,
സൌഹൃദത്തിന്റെ,
സ്നേഹത്തിന്റെ,
അനുഭവത്തിന്റെ,
സൌഹൃദത്തിന്റെ,
സ്നേഹത്തിന്റെ,
പ്രണയത്തിന്റെ,
പ്രതീക്ഷയുടെ,
വിരഹത്തിന്റെ,
വേദനയുടെ,
കനിവിന്റെ,
കാരുണ്യത്തിന്റെ
പാതയില്‍ വലിയ ഒരു മതില്....
മതിലുകള്‍ എന്നും വേദനാജനകമാണ്...
മതിലുകള്‍ക്ക് അപ്പുറത്തു നിന്ന് ഉതിരുന്ന
നാരായണിയുടെ ശബ്ദം,
"എന്തോ" വിളികള്‍,
മതിന്റെ ഉയരം ചെറുതാക്കുന്നില്ല..
പിന്നെയും പിന്നെയും വലുതാക്കുന്നതേയുള്ളൂ....
മുന്നില്‍ മതിലാകുംബോള്,
മതിലിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നറിയുംബോള്..
ഒന്നുകില്‍,
ഇടക്കിടെ പിന്തിരിഞ്ഞുനോക്കിക്കൊണ്ട്,
വന്ന വഴികളിലൂടെ തിരിഞ്ഞുനടക്കാം...
അല്ലെങ്കില്‍,
മാറാത്ത മതില്
വഴിമാറുന്നതും കാത്ത്,
അപ്പുറത്തെന്തെന്നോര്ത്ത്,
കാത്തിരിക്കാം....
പക്ഷേ ഇതു രണ്ടും,
നെഞ്ചു കീറും പോലെ വേദനാജനകമാണ്..
അറിഞ്ഞതിലപ്പുറം
അറിയാനുണ്ടെന്ന,
അറിവിന്റെ വേദന.....
Labels:
കവിത
ഭീരുവിന്റെ ധറ്മസങ്കടങ്ങള്

പ്രിയപ്പെട്ടവളേ...
നീയെന്റെ നോട്ടങ്ങളെ
നുണച്ചിറക്കിയ
ഒരു കാലമുണ്ടായിരുന്നു....
പണട്,
വളരെ പണ്ടൊന്നുമല്ലായിരുന്നല്ലോ അത്???
എന്നിട്ടിന്നു നീയെന്നെ
ഭീരുവെന്നു വിളിക്കുന്നോ???
കരയാനും
ചിരിക്കാനും
ഭീരുവാകുന്നവന്റെ
ധറ്മസങ്കടങ്ങള്,
ഞാനിനി
ആരോടു പറയും ???
Labels:
കവിത
പറഞ്ഞു കേട്ട തിരക്കഥകള്‍.. മഹാഭാരതത്തില്‍ നിന്ന്......
scene 1
(ദുര്യോധനന്റെ അന്തപുരം. പരംബരാഗതമായി കാണിക്കാറുള്ള അതേ set up. തിളങ്ങുന്ന തൂണുകളും മററും. camera അന്തപുരത്തിന്റെ കവാടത്തില്‍ നിന്നും rotate ചെയ്യുന്നു. ഇടനാഴിയിലൂടെ നടന്നു വരുന്ന ദുര്യോധനന്. ഭാര്യ ഭാനുമതിയെ കാണാനാണു വരവ്. happy mood .
ദുര്യോധനന് വാതില്കലെത്തുന്നു. camera അന്തപുരത്തിനു പുറത്തു നിന്നും ഉള്ളിലേക്ക് zoom in ചെയ്യുന്നു. ഉള്ളില്‍ നിന്നും കളിചിരികള്‍ കേള്‍ക്കുന്നു. ഭാനുമതിയോടൊപ്പം കറ്ണ്ണനുമുണ്ടു അകത്ത്.
ദുര്യോധനന് വാതില്ക്കലെത്തുംബോള് കട്ടിലിനടുത്ത് നില്ക്കയാണു കറ്ണ്ണന്. കിടക്കയിലും നിലത്തുമായി ഭാനുമതിയുടെ മാല പൊട്ടിയ മുത്തുകള്‍ ചിതറി കിടക്കുന്നു. സംശയകരമായ സാഹചര്യം. ദുര്യോധനന് പ്രവേശിക്കുന്നു.
ദുര്യോധനനെ കണ്ട് രണ്ടു പേരും ഞെട്ടുന്നു.ഭാനുമതിയുടെയും കറ്ണ്ണന്റെയും close up. )
ദുര്യോധനന്: (ചിരിച്ചുകൊണ്ട്) എന്താണിത്ര വലിയ തമാശ ??? (കറ്ണ്ണന്റെ ചുമലില്‍ കൈയ്യിടുന്നു.)
ഞാനുമൊന്നറിയട്ടെ???
cut to.
scene 2.
( പാണ്ഡവ രാജധാനി. കൊട്ടാരത്തില്‍ അറ്ജുനനും ഒരു ബ്രാഹ്മണനും സംസാരിക്കുന്നു. തന്റെ പശുക്കളെ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാന്‍ ആവശ്യപ്പെടുകയാണ് ബ്രാഹ്മണന്. )
അറ്ജുനന് : എന്റെ ആയുധങ്ങള്‍ ദ്രൌപതിയുടെ അന്തപുരത്തിലാണല്ലോ ഉള്ളത്.
ഇപ്പോഴാണെങ്കില്‍ ജ്യേഷ്ഠന് ദ്രൌപതിയോടൊപ്പം ഇരിക്കുന്ന കാലവുമാണ്.
അങ്ങോട്ടു കയറിയാല്‍ പ്രതിജ്ഞാലംഘനവുമാകും.
ബ്രാഹ്മണന്: രാജാവേ, പ്രജാപാലനമാണോ അങ്ങേക്കു വലുത് അതോ ജ്യേഷ്ഠന്റെ സുഖമോ??
അറ്ജുനന്( അല്പനേരം ആലോചിക്കുന്നു. പിന്നെ) : ശരി, ഞാന്‍ പോകാം .
ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം.
cut to
scene 3
( പാണ്ഡവ രാജധാനി.ദ്രൌപതിയുടെ അന്തപുരം. കട്ടിലില്‍ യുധിഷ്ഠിരനും ദ്രൌപതിയും. romantic mood.എന്തൊക്കെയോ സ്വകാര്യസംഭാഷണങ്ങളിലാണ്.പെട്ടന്ന് വാതില്ക്കല് ആളനക്കം കാണുന്നു.യുധിഷ്ഠിരന് ശബ്ദമുണ്ടാക്കാതെ പെട്ടന്നു ചെന്നു വാതില്‍ തുറക്കുന്നു.അറ്ജുനന് പരിഭ്രമിച്ചു നില്ക്കുന്നു. അറ്ജുനനെ കണ്ട് രണ്ടു പേരും ഞെട്ടുന്നു. ദ്രൌപതി പിടഞ്ഞെഴുന്നേല്ക്കുന്നു.)
( യുധിഷ്ഠിരന്റെ close up. അതീവ ദേഷ്യത്തില്‍ .) : അറ്ജുനാ ,,,
അറ്ജുനന്( പരിഭ്രമത്തോടെ) : ജ്യേഷ്ഠാ... ഞാന്‍....... ആയുധങ്ങള്‍.....
യുധിഷ്ഠിരന് : ഒന്നും പറയേണ്ട..... നീ പ്രതിജ്ഞ ലംഘിച്ചിരിക്കുന്നു.
സ്വന്തം സഹോദരന്റെ മണിയറയില്‍ ഒളിഞ്ഞു നോക്കുന്നോ നീചാ...
അറ്ജുനന് : ജ്യേഷ്ഠാ...
യുധിഷ്ഠിരന് : വേണ്ടാ നീ ഇത്രയ്ക്ക് സംസ്കാരമില്ലാത്തവനായിപ്പോയല്ലോടാ.....
അറ്ജുനന് തല താഴ്ത്തി നില്ക്കുന്നു.
cut
end

തിരക്കഥ
Subscribe to:
Posts (Atom)