ബക്കറ്റ്‌ ഏലിയാസ് പാര്ട്ടി - unloaded !!!


പിണറായിയുടെ കേരള മാര്‍ച്ചിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന ബക്കെറ്റ് വിവാദം ബൂലോഗര്‍ മറന്നിട്ടില്ല എന്ന് കരുതട്ടെ. ഇതിനെ കുറിച്ചു ഗോപീകൃഷ്ണന്‍ മാതൃ ഭുമിയില്‍ കാര്‍ടൂണ്‍ വരച്ചിരുന്നു. അത് കണ്ടപ്പോള്‍ പെട്ടന്ന് തോന്നിയ ഒരു ആശയമാണ്. പിന്നെ നെറ്റില്‍ നിന്നും മോയ FLV എഡിറെരും കൊറേ യുടുബ്‌ videos ഡൌന്‍ലോഡ് ചെയ്തു തട്ടി കൂടിയതിന്റെ ഫലമാണ് താഴെ കാണുന്നത്. പ്രശസ്തമായ 'ബക്കെറ്റ്' പാടിന്റെ സ്രഷ്ടാക്കള്‍ക്കും, യുടുബിനും കടപ്പാട്.
Youtube link


'പുറത്തു'നിന്നു പിന്തുണക്കാം !!

കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കാമെന്നു കൌശലക്കാരനായ കരുണാനിധി..

ഷെര്‍ലോക്ക് ഹോംസ് തിരിച്ചു വരുന്നു !!!



ലോകം കണ്ടതില്‍ വച്ചേറ്റവും സമര്‍ത്ഥനും പ്രശസ്തനുമായ കുറ്റാന്വേഷകന്‍ വീണ്ടും വരുന്നു. ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസന്‍ ഡോ. വാത്സനുമായി ഇപ്രാവശ്യം വരുന്നതു പുതിയ ഒരു ദൌത്യവുമായാണ്. ലണ്ടന്‍ നഗരത്തെ കൌശലക്കാരനും ക്രൂരനുമായ വില്ലനില്‍ നിന്നും രക്ഷിക്കുക എന്നതാണ് ഹോംസിന്റെ പുതിയ വരവിന്റെ ഉദ്ദേശം. പൊതുവേ സ്ത്രീ വിഷയത്തില്‍ തീരെ തല്പരനല്ലാത്ത ഹോംസിനു അല്‍പ്പമെങ്കിലും താല്പര്യം തോന്നിയ ഐറിന്‍ അഡലര്‍ കൂടെയുണ്ട്. പതിവിനു വിരുദ്ധമായി , കൂര്‍മ ബുദ്ധിയോറൊപ്പം ഹോംസിന്റെ ആയോധനകലകലുറെയും പ്രദര്‍ശനം പുതിയ സിനിമയില്‍ ഉണ്ടാകും.

സാഹിത്യ കൃതികളെ ആസ്പദമാക്കി ഒരുക്കപെടുന്ന ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു വെല്ലുവിളിയുണ്ട്. ഭാവനാസമ്പന്നനായ സഹൃദയന്റെമനസ്സില്‍ അവന്‍ സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെയും , കഥാ പരിസരങ്ങളെയും അതിശയിക്കുന്ന വിധത്തില്‍, അതിലും മികച്ചതായി തിരശ്ശീലയില്‍ എത്തിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലിയാണ് അണിയറയില്‍ ഉള്ളവര്‍ക്കുള്ള വെല്ലുവിളി. അതില്‍ അവര്‍ എത്ര മാത്രം വിജയിക്കുന്നു എന്നതാണ് അത്തരം ചിത്രങ്ങളുടെ വിധി നിര്‍ണയിക്കുന്നത്. അങ്ങനെ , തിരശ്ശീലക്കു മുന്നിലും പിന്നിലും ഉള്ളവരുടെ ഒരു ബല പരീക്ഷണമാണ് സാഹിത്യാ ധിഷ്ടിത ചിത്രങ്ങള്‍. പലപ്പോഴും ഈ മത്സരത്തില്‍ കാണികള്‍ തന്നെയാണ് വിജയിക്കാറുള്ളത്. കാരണം, അതിരുകളില്ലാത്ത ഭാവനാ ലോകത്തില്‍ സൃഷ്ടിക്കപെടുന്ന സംകല്‍പ്പങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുക എന്നത് തീര്‍ത്തും ദുഷ്കരമാണ്. കൂടാതെ, ചിലപ്പോഴെങ്കിലും, സംവിധായകനെക്കാലും, ഛായാ ഗ്രാഹകനെക്കാലും കഴിവുള്ളവനാണ്‌ കാഴ്ചക്കാരന്‍. പുതിയ ചിത്രത്തില്‍ , ഷേര്‍ ലോക്ക് ഹോംസിനെ അവതരിപ്പിക്കുന്ന റോബര്‍ട്ട്‌ ഡൌണി കഥാ പാത്രത്തിനോടു നീതി പുലര്‍ത്തുമോ എന്ന് സംശയമാണ്. കാരണം ചിത്രത്തിന്‍റെ ട്രിലരില്‍ കാണുന്ന ഹോംസ്, വായനക്കാരന്റെ മനസ്സിലുള്ള ഹോംസിന്റെ രൂപവുമായി യോജിക്കാന്‍ സാദ്ധ്യത തീരെ കുറവാണ്. കഴുകന്റെ കൊക്ക് പോലുള്ള വളഞ്ഞ മൂക്കും, കൂര്‍ത്ത മുഖവുമുള്ള, വളരെ ശാന്തനായ നീണ്ടു മെലിഞ്ഞ ഹോംസിനെയല്ല ട്രൈ ലരില്‍ കാണുന്നത്. തമാശക്കാരനും, ഉത്സാഹിയുമായ ജൈംസ്‌ ബോണ്ടിനെയാണ് ഡൌണി ഓര്‍മ്മിപ്പിക്കുന്നത്. ചിലപ്പോള്‍, ക്രിസ്റൊഫെര്‍ നോലാന്‍ ബാറ്റ്‌ മാന്‍ സിനിമയില്‍ ചെയ്തത് പോലെ, ഹോംസിനെ പൊളിച്ചെഴുതുകയാണ് സംവിധായകനായ ഗേ റിച്ച്ചിയുറെ ശ്രമമെന്ന് തോന്നുന്നു. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാകുമോ എന്ന് കാത്തിരുന്നു കാണാം.
പുതിയ സിനിമയുടെ ട്രൈ ലര്‍ ഇവിടെ.


പിന്‍ വാതില്‍: ഹോംസിന്റെ വേഷത്തില്‍ ജോണി ദെപ്പ് ആയിരുന്നുവെങ്കില്‍ ??

( അടുത്തത്: ഗിസ്സെപ്പേ ടോര്നാ ടോരിന്റെ ഇറ്റാലിയന്‍ ചിത്രം: മെലിന .)

അങ്ങനെ പിണറായി പിണമായി..

അങ്ങനെ എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് തന്നെ കേരളം കാംഗ്രസ്സുകാര്‍ മാന്യമായി തൂത്തുവാരി. ശരിക്കും പറഞ്ഞാല്‍ ചെന്നിത്തലയും, ചാണ്ടിച്ചായനും നന്ദി പറയേണ്ടത് പിണറായി ക്കാണ് . ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ,ഇടതു മുന്നണിയുടെ ഉരുക്ക് കോട്ടയായ വടകര പോലും തിരിച്ചു പിടിക്കാന്‍ യു ഡി എഫിനെ സഹായിച്ചത് പിണറായിയുടെ നയങ്ങള്‍ തന്നെയാണ് . എം ഐ ഷാനവാസും, ജോസ് കെ മാണിയും വരെ ജയിച്ചിരിക്കുന്നുവെങ്കില്‍അതിനു കാരണം , സാധാരണ ഇടതു പക്ഷത്തിനു അനുകൂലമായി വോട്ടു കുത്തുന്ന കൊറേ പേരെങ്കിലും ഇപ്രാവശ്യം മരിച്ചു ചിന്തിച്ചിട്ടുണ്ട് എന്നതാണ്. ജാതി ,സമുദായ വോട്ടുകള്‍ വലതു പക്ഷത്തിനും ബി ജെ പിക്കും ഒക്കെ തുണയായേക്കാം . പക്ഷെ ഇടതു പക്ഷം ആ വഴിയിലൂടെ നീങ്ങിയാല്‍ മൂക്കും കുത്തി വീഴും. അതാണ്‌ പൊന്നാനിയില്‍ കണ്ടത്. കാരണം ഇടതു പക്ഷത്തിന്റെ വോട്ടുകളില്‍ വലിയൊരു ഭാഗം ജാതി-മതാതീതമായി ചിന്തിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെതാണ്. അപ്പോള്‍ അവരെ വക വയ്ക്കാതെ ജാതി-മത കാര്‍ഡ്‌ എടുത്ത്‌ കളിക്കാന്‍ തുടങ്ങിയാല്‍ അവര്‍ കളി പഠിപ്പിക്കും.
എന്തൊക്കെ ബഹളമായിരുന്നു... മലപ്പുറം 'കത്തി'.. പൊന്നാനി 'താടി' .. കോയിക്കോടന്‍ ഫാരിസ്‌.. ഒലക്ക .. ചാണകം... അവസാനം പവനായ്‌ ശവമായി...
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് , പിണറായി അച്ചുതാനന്ദന് സീടു നിഷേധിച്ചപ്പോള്‍ , മനോരമ വെണ്ടക്കയില്‍ തലക്കെട്ടിട്ടിരുന്നു. (പിണറായി) "മിന്നല്‍ പിണരായി " . ഫല പ്രഖ്യാപനത്തിന് ശേഷം വേണമെങ്കില്‍ ഇങ്ങനെ കൊടുക്കാം. " പിണറായി പിണമായി"
പിന്‍വാതില്‍. :കേരളം മാത്രമല്ല മധുര മനോജ്ഞ ബംഗാളും ഇപ്രാവശ്യം സി പി എമിനെ കൈ വിട്ടു. കര്‍ഷകരുടെ വേദന കാണാതെ , ' ടാറ്റാ പോയെ ടാറ്റാ പോയേ..' എന്ന് വിളിച്ചു കരഞ്ഞതിനു ബസുവിന് കണക്കിന് കൊടുത്തു. മമതയുറെയും കൊണ്ഗ്രെസ്സിന്റെയും സഖ്യം ബംഗാളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.
ഫലമറിഞ്ഞു പ്രകാശ്‌ കാരാട്ട് പ്രതികരിച്ചു, 'പരാജയ കാരണം വിലയിരുത്തും' : ഇനി എന്തോന്ന് വിലയിരുത്താന്‍? അടിച്ചിരുത്തി കളഞ്ഞില്ലേ?

സൂസുവാണു താരം !!


കിംഗ്‌ ഖാനും, കാപ്ടന്‍ ധോനിയുമൊക്കെ അരങ്ങു വാഴുന്ന പരസ്യ രംഗത്തെ പുതിയ ചര്‍ച്ചാ വിഷയം പക്ഷെ ഇവരൊന്നുമല്ല . മുട്ട ത്തലയും ,ഉരുണ്ട ശരീരവും , മെലിഞ്ഞ കൈകാലുകളുമുള്ള കുറെ കുഞ്ഞു താരങ്ങളാണ്. വോഡഫോണിന്റെ പുതിയ പരസ്യ പരമ്പരയിലെ സൂസു ആണ് ടെലി വിഷന്‍ കാഴ്ച്ചക്കാരുടെ മനംകവര്ന്നിരിക്കുന്നത് . എതിരാളികളായ എയര്‍ടെല്‍ , ഐഡിയ തുടങ്ങിയവരൊക്കെ ബോളി വുഡ്‌ താരങ്ങളുടെ പ്രഭയില്‍ പരസ്യങ്ങള്‍ ഒരുക്കുമ്പോഴും വളരെ വ്യത്യസ്തമായ സമീപനത്താല്‍ ശ്രദ്ധേയമായിരുന്നു വോഡ ഫോണിന്റെ പരസ്യങ്ങള്‍. മുന്‍പ്‌ ഹച്ച് ആയിരുന്നപ്പോള്‍ തന്നെ പഗ് എന്ന പട്ടിക്കുട്ടിയുടെ സാഹസംങള്‍ , മറ്റു പരസ്യങ്ങളെക്കാള്‍ ഒരു പടി മുന്നിലായിരുന്നു. ആ പരസ്യങ്ങള്‍ മൃഗ സ്നേഹികളുടെ ചെറിയ എതിര്‍പ്പുകല്‍ക്കൊക്കെ ഇടയാകി എന്നത് മറൊരു കാര്യം. അതെ പോലെ പഗ് സീരീസിനു ശേഷം എത്തിയ , വലിയ താരങ്ങള്‍ ഒന്നും ഇല്ലാത്ത ,ആകര്‍ഷങ്ങലായ പരസ്യങ്ങളും വന്നു. പരീക്ഷാ ഹാളില്‍ സഹ പാറിയുടെ പെന്നിലെ മഷി തീര്ന്നു പോകുമ്പോള്‍, ഡെസ്കില്‍ മഷി ഇറ്റിച്ചു കൊടുക്കുന്ന മിടുക്കന്റെ രംങളൊക്കെ ഹിറ്റ്‌ ആയിരുന്നു. ഇപ്പോല്‍ ഇതാ സൂസു എന്ന പേരില്‍ പുതിയ തരംഗം.


പെട്ടന്ന് കാണുമ്പോള്‍ അനിമാഷന്‍ ആണെന്ന് തോന്നുന്നവയാണ് പുതിയ ദൃശ്യംങള്‍. എന്നാല്‍ യഥാര്ത്ഥ മനുഷ്യരാണ് സൂസുവിന്റെ വേഷങ്ങള്‍ക്കുള്ളില്‍. ബാം ഗ്ലൂരിലെ 'നിര്‍വാണ' പരസ്യ എജെന്സി ആണ് സൌത്ത് ആഫ്രിക്കയിലെ പ്ലാടിപ്പസ് സ്റ്റുഡിയോ യുമായി സഹകരിച്ചു ആണ് ഈ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിര വാണയിലെപ്രകാശ്‌ വര്‍മയാണ് ചിത്രംങലുറെ സംവിധായകന്‍. മുംബൈയില്‍ നിന്നുള്ള താരങ്ങള്‍ (പ്രധാനമായും സ്ത്രീകള്‍ ) ആണ് സൂസു ആയി അഭിനയിച്ചിരിക്കുന്നത്. ചലിക്കുമ്പോള്‍ ചുളിവ് വീഴാത്ത കട്ടിയുള്ള തുണി കൊണ്ടു ഉണ്ടാക്കി ഉള്ളില്‍ പഞ്ഞി നിറച്ച വേഷങ്ങള്‍ ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വലിയ തലയും, ശരീരവും , മെലിഞ്ഞ കൈ കാലുകളും കൂടിയാവുമ്പോള്‍ സൂസു ചെറിയ ജീവികളാണ് എന്നതോന്നലുണ്ടാകുന്നു. പക്ഷെ യഥാര്‍ഥത്തില്‍ സാധാരണ മനുഷ്യരേക്കാള്‍ ഉയരമുണ്ട് സൂസുവിനു. സൂസുവിന്റെ വായ വരെ മാത്രമെ ഉള്ളിലുള്ള നടന്ഉയര മുള്ളു . അതെ പോലെ 20 ഫ്രൈംസ് / വേഗതയിലാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതും ചിത്രങ്ങള്‍ ആനിമാഷനാണ് എന്ന് തോന്നിപ്പിക്കുന്നു. മലയാളിയായ പ്രകാശ്‌ വര്‍മ ഇന്റര്‍ നാഷണല്‍ റോമിങ്ങിന്റെ പരസ്യത്തില്‍, പൊറോട്ട പുട്ടും കടലേം , കപ്പ മീന് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിടുന്ദ്‌.

സുസിവിനെ കാണാന്‍ ഇവിടെ ഞെക്കുക