പ്രണയം രാഷ്ട്രീയ പ്രവര്‍ത്തനമാണ്...





ഞാനും നീയും
രണ്ടു പേരാണ്...
പക്ഷെ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നത്,
ഒരു ആശയമാണ്...
ഒരു ആശയത്തിന് വേണ്ടി
നിലകൊള്ളുക എന്നത്
രാഷ്ട്രീയ പ്രവര്‍ത്തനമാണ്...
അതുകൊണ്ട് ,
പ്രണയം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്...
ഞാന്‍, രാഷ്ട്രീയ പ്രവര്‍ത്തകനും..

ഞാനും നീയും,
നശ്വരരാണ്....
പക്ഷെ ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നത്,
ഒരു സ്വപ്നമാണ്..
അനശ്വരമായ ഒരു സ്വപ്നത്തിനു വേണ്ടി
ജീവന്‍ നല്കുക എന്നത്
വിപ്ലവമാണ്...
അത് കൊണ്ട്
പ്രണയം ഒരു വിപ്ലവമാണ്...
ഞാന്‍ വിപ്ലവകാരിയും...

7 comments:

  1. നന്നായി... പ്രണയം, ഒരു സംശയവുമില്ല, ഒരു രാഷ്ട്രീയ പ്രവര്ത്തനം തന്നെയാണ്..

    ReplyDelete
  2. സഖവെ...വിപ്ലവം ജയിക്കട്ടെ....ഞാനും ഒരു വിപ്ലവകാരിയാണുട്ടോ...പെന്‍ഷനായിന്ന് മാത്രം

    ReplyDelete
  3. ഞാനും ഒരു വിപ്ലവകാരിയാണ്,
    ഒരു രാഷ്ട്രീയ പ്രവ്ര്ത്തകനും.

    ReplyDelete
  4. പ്രതിവിപ്ലവങ്ങള്‍ക്കെതിരെ ജാഗ്രതൈ!

    ReplyDelete
  5. വിപ്ലവത്തിന് വളരാന്‍ രക്തസാക്ഷികള്‍ വേണം ....അപ്പൊ റെഡി അല്ലെ ..???

    ReplyDelete