പതിര്

ഒരു വലിയ വയലില്‍ കൊയ്ത്തു കഴിഞ്ഞപ്പോള്‍ ഏറ്റവും അവസാനം കൊണ്ടുപോയ കറ്റ മെതിച്ചു മുറ്റത്തു ഒരു മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടുതലും പതിരായിരുന്നതിനാല്‍ വീട്ടുകാരന്‍ അത് ശ്രദ്ധിച്ചില്ല. അതില്‍ കുറച്ചു മാത്രമെ നല്ല നെല്ലുണ്ടായിരുന്നുള്ളൂ . പതിരുകളുടെ കൂമ്പാരത്തില്‍ നിന്നും നെല്ല് ചികഞ്ഞെടുക്കാന്‍ കോഴികളും മിനക്കെട്ടില്ല. പക്ഷെ അതില്‍ കുറച്ചു ഉറുമ്പുകള്‍ കൊണ്ടുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി നല്ല കാറ്റുണ്ടായി. ധാരാളം മരങ്ങള്‍ മറിഞ്ഞു വീണു. പക്ഷെ മഴ മെല്ലെ ചാറിയതെയുള്ളൂ . മുറ്റത്തെ ചെറിയ ചെറിയ മാളങ്ങളില്‍ നിന്നു ഈയാം പാറ്റകള്‍ പറന്നു പൊങ്ങി. പിറ്റേന്ന് നല്ല നെല്ലുകളില്‍ ഒന്നു നനവ് തട്ടി മുളക്കാന്‍ തുടങ്ങി. ചെറിയ , വെളുത്ത വേരുകള്‍ നീട്ടി , ഇളം പച്ച പുല്‍നാമ്പുമായി അത് തലയുയര്‍ത്തി. പക്ഷെ പിറ്റേന്ന് മുറ്റത്തു കെട്ടിനിന്ന ചളിവെള്ളത്തില്‍ ഒടിക്കളിക്കയായിരുന്ന കൃഷിക്കാരന്റെ കുട്ടി ആ ചെറു നെല്ചെടിയെ ചവിട്ടി ഓടിച്ചു കളഞ്ഞു.

3 comments: