വാന്‍ഗോഗ്



വാന്‍ഗോഗ്

പ്രിയപ്പെട്ടവളെ..

ചങ്ക് തുറന്നു കാണിച്ചപ്പോള്‍

നീ ചെമ്പരത്തി പൂവാണെന്ന് പറഞ്ഞു ...

പിന്നെ ഞാനാ ചെമ്പരത്തി പൂവെടുത്ത്

വലത്തേ ചെവിയില്‍ വച്ച്,

ഇടത്തേത് മുറിച്ചു നിനക്ക് തന്നു,

രായിരനെല്ലൂരില്‍ കല്ലുരുട്ടാന്‍ പോകായല്ലാതെ

മറ്റെന്തു ചെയ്യാന്‍ ??

ഏഴാം ക്ലാസിലെ പാഠം : അജ്ഞാതന് മറുപടി നല്‍കാന്‍ ഒരു ശ്രമം.

എഴാം ക്ലാസിലെ പാഠപുസ്തകത്തെ കുറിച്ച് ഞാന്‍ എഴുതിയ കഴിഞ്ഞ പോസ്റ്റിനു മറുപടിയായി അജ്ഞാതന് തന്റെ പോസ്റ്റിലേക്ക് ലിങ്ക് തന്നിരുന്നു. അജ്ഞാതന് മറുപടി നല്‍കാന്‍ ശ്രമിക്കു കയാണ് ഇവിടെ.



ഒന്നാമത്തെ പോയിന്റ്.മതം ആവശ്യമില്ലെന്ന് പാഠത്തില്‍ എവിടെയും പറയുന്നില്ല.ജീവന്‍ വലുതാവുമ്പോള്‍ അവനു ഇഷ്ടപെട്ട മതം തിരഞ്ഞെടുക്കട്ടെ എന്ന് പാഠത്തില്‍ പറയുന്നുണ്ട്.ഒരാള്‍ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാന്‍ അയാള്‍ക്ക്‌ അധികാരമില്ലേ?മതത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും കാരണം മതത്തെ കുറിച്ചുള്ള അഞ് ജതയാണ്.അത് ചേട്ടന്റെ തന്നെ ഒരു പോസ്റ്റില്‍ പറയ്ന്നുണ്ടല്ലോ.മതത്തിന്റെ പേരില്‍ പ്രശ്നങ്ങലുണ്ടാകുന്നത് ന്യൂന പക്ഷം മാത്രമാണ് എന്ന്.ശരിയാണ് , പ്രശനങ്ങലുണ്ടാക്കുന്നത് ന്യൂന പക്ഷമാണെങ്കിലും അതിന്റെ ദുരനുഭാവ്ങള്‍ ഭൂരിപക്ഷത്തെയും ബാധിക്കുന്നുണ്ടല്ലോ ?മതമാണ്‌ ശരിയെന്നും അത് മാത്രമാണ് ശരിയെന്നും ചെറുപ്പത്തിലെ പഠിപ്പിക്കപെടുന്നവരാന് പിന്നീട് മതതി൯ന്ടെ പേരില്‍ കലഹങ്ങള്‍ക്ക് ഇറങ്ങുന്നത് .അപ്പോള്‍ പിന്നെ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നെ ഒരു ജീവിത രീതിയിലേക്ക് കുട്ടികളെ തള്ളിവിടുന്നതിലും നല്ലതല്ലേ താന്‍ എങ്ങനെ ജീവിക്കണമെന്ന് അവന്‍ തന്നെ തീരുമാനിക്കുന്നത്?പിന്നെ മാധ്യമത്തില്‍ വന്ന ലേഖനത്തിലെ മിശ്ര വിവാഹത്തിനെതിരെയുള്ള ഒളിയമ്പുകള്‍.മതം മനുഷ്യന് വേണ്ടിയാന്നു. അല്ലാതെ മനുഷ്യന്‍ മതത്തിന് വേണ്ടിയല്ല. തനിക്കു ഇഷ്ടപെട്ട , തന്നെ മനസിലാക്കുന്ന ഒരു ജീവിത പന്കാളിയെ നേടുന്നതില്‍ നിന്നും മതം ഒരാളെ വിലക്കുന്നുന്ടെന്കില്‍ പിന്നെ മതത്തിന്റെ അന്തസത്ത എന്താന്നു?മതമാണോ വലുത് ? അതോ വ്യക്തിയും അവന്റെ ജീവിതവുമോ?പിന്നെ ജീവന്റെ വിവാഹ സമയത്ത് മതത്തെക്കുറിച്ച് ചോദ്യമുയരുന്ന ഘട്ടം. ജീവന്‍ ഒറ്റക്കല്ലല്ലോ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നത്?ജീവന്റെ കൂടെ അവനു യോജിച്ച ഒരു "ജീവിത"മോ 'ജീവി'യോ പടിക്കുന്നുണ്ടാവുമല്ലോ?അവന്‍ അവളെ കെട്ടി( അല്ലെങ്കില്‍ ജീവന്‍ ചോദിക്കനിടയുള്ളത് പോലെ വിവാഹമെന്ന ഒരു ആര്‍ഭാടവും ചടങ്ങ് മൊന്നുമില്ലാതെ തന്നെ ) സുഖമായി ജീവിച്ചോളും .പിന്നെ മതത്തിന്റെ അടിസ്ത്താനതിലുള്ള രാഷ്ട്രീയ പാര്‍ടികളെ ഇല്ലാതാക്കുകയെന്ന രഹസ്യ അജണ്ട . ഇനി അഥവാ അങ്ങനെ ഒരു അജണ്ട ഉണ്ടെന്കില്‍ തന്നെ എന്താണതില്‍ തെറ്റ്?മതത്തെ രാക്ഷ്ട്രീയ ലാഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയേണ്ടത് തന്നെയല്ലേ? മതവും ഈശ്വരനുമൊക്കെ തികച്ചും വ്യക്തി നിഷ്ടമായ ആശയങ്ങളാണ് അതിനെ സ്ഥാപന വത്കരിക്കുന്നതിലൂടെ മത നേതാക്കളുടെ താല്പര്യങ്ങലെയാനു സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഏഴാം ക്ലാസ്സിലെ പാഠപുസ്തകവും ചില ചോദ്യങ്ങളും..


കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലങ്ങള്‍ക്ക് ശേഷമാണ് സ്വാശ്രയ പ്രശ്നമാല്ലാതെ മറ്റൊരു ചര്ച്ച നടക്കുന്നത്. അതും തീരെ ശ്രദ്ധിക്കപ്പെടാതെ കിടന്ന പ്രാഥമിക വിദ്യഭ്യാസ മേഖലയില്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം വിദ്യാഭ്യാസം സി.പി.എം. തന്നെ കയ്യാളിയതും ഇങ്ങനെ ഒരു വിവാദമുണ്ടായതും തീര്ത്തും യാധുര്ചികമാന്നെന്നു കരുതാനാവില്ല.
( ദിവസങ്ങള്‍ക്ക് മുന്നേ തന്നെ വിവാദമായ ഏഴാം ക്ലാസ്സിലെ പാടപുസ്തകത്തിന്റെ പി ഡി എഫ് ഫയല്‍ എനിക്ക് മെയിലില്‍ കിട്ടിയിരുന്നു. പക്ഷെ ബ്ലോഗില്‍ അത് അപ്ലോഡ് ചെയ്യാനാവതതിനാല്‍ മറ്റു വല്ല ഫോര്മാട്ടിലെക്കും മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ . അപ്പോഴാണ്‌ ദേവന്റെ ബ്ലോഗില്‍ അത് കണ്ടത്. )
ഇനി രണ്ടു മൂന്ന് ചോദ്യങ്ങള്‍ .
കാലങ്ങളായി നമ്മള്‍ പാഠപുസ്തകങ്ങളില്‍ ഈശ്വരനെ കുറിച്ചും മതങ്ങളെ കുറിച്ചും പഠിപ്പിക്കുന്നു.
ശാസ്ത്രീയമായ ഒരു തെളിവുകലുമില്ലാതെ കൃഷ്ണനെ കുറിച്ചും ക്രിസ്തുവിനെ കുറിച്ചുമുള്ള കഥകളും കവിതകളും പഠിപ്പിക്കുന്നു.എന്തുകൊണ്ട് "ഈശ്വരന്‍ ഇല്ല" എന്നുള്ള ഒരു സാധ്യത കൂടി ഉണ്ട് എന്ന് ഒരിക്കലും പഠിപ്പിക്കുന്നില്ല.??? എന്താണതില്‍ തെറ്റ്.?? ഈ രണ്ടു ആശയങ്ങളും നന്നായി മനസ്സിലാക്കി തനിക്ക് ശരിയെന്നു തോന്നുന്നത് തിരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവധിക്കുകയല്ലേ വേണ്ടത്?

ഈ പരിഷ്കാരം കൊണ്ടുവന്ന സര്‍ക്കാര്‍ ജനാധിപത്യ രീതിയിലൂടെ വന്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ ആണ്. അവരുടെ പ്രത്യയ ശാസ്ത്രങ്ങളെ അഞ്ചു വര്‍ഷത്തെക്കെന്കിലും മലയാള ജനത അന്ഗീകരിച്ചതാണ്. അപ്പോള്‍ പിന്നെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിചിട്ടില്ലാത്ത എന്‍ എസ് എസ് നേതാക്കളും ബിഷപ്പുമാരും ഇതിനെ എതിര്‍ക്കുന്നതില്‍ എന്താണ് അര്‍ത്ഥം?

വിവാദമായ പാദത്തില്‍ എവിടെയാണ് മത നിഷേധവും ഈശ്വര നിഷേധവും??
മതത്തെ പാടത്തിലെവിടെയും തള്ളി പറയുന്നില്ല. താന്‍ ഏത് മതം സ്വീകരിക്കണമെന്ന് ഒരാള്‍ക്ക്‌ തീരുമാനിക്കാന്‍ അവകാശമില്ലേ? പൌരന്റെ മൌലികാവകാശത്തില് കയ്യ് കടത്താന്‍ ആര്‍ക്കാണ് അവകാശം?
ദിവസങ്ങള്‍ക്ക് മുന്പ് മലയാളികള്‍ ആഖോഷിച്ച മറ്റൊരു സംഭവമായിരുന്നു കപട സന്യാസി വേട്ട . അന്ന് കള്ള സന്യാസികള്‍ക്കെതിരെ പ്രതിപക്ഷവും എന്‍ എസ് എസും ഒക്കെ ഘോരഘോരം പ്രസങ്ങിച്ചതാണ്. എന്നാല്‍ കള്ള സന്യാസിമാര്‍ക്ക് വളം വച്ചു കൊടുക്കുന്ന അന്ധവിശ്വാസങ്ങളും മതത്തിലും ഈശ്വരനിലുമുള്ള അതിവിശ്വാസവും അല്പ്പമെന്കിലും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അവര്‍ തന്നെ ശ്രമിക്കുമ്പോള്‍ മലയാളികള്‍ മുമ്പെ തന്നെ തിരിച്ചരിഞ്ഞിട്ടുള്ള കപട മുഖങ്ങലാണു അഴിഞ്ഞു വീഴുന്നത്.