മലയാളത്തില്‍ എത്ര ബൂലോഗരുണ്ട്?

ജോണ്‍ അബ്രഹാമിന്റെ പഴയ മത്തായി ചോദ്യം പോലെയല്ല. സംഗതി സീരിയസ് ആണ്. കോട്ടയത്ത് എത്ര മത്തായിമാരുന്ടെന്നു എനിക്കറിയില്ല. ചോദ്യം ചോദിക്കുമ്പോള്‍ ജോണിന് അറിയാമായിരുന്നോ ആവോ. (ജോണിനെ കുറിച്ചു പറഞ്ഞപ്പോഴാണ് ഓര്‍ത്തത്, നമ്മുടെ പെണ്ണുകെട്ടു ഇങ്ങേരെ ആശ്രയിച്ചാണിരിക്കുന്നത്. എന്നു വച്ചാല്‍ നമ്മള്‍ നല്ല പാതിക്കു വേണ്ടി നടത്തുന്ന ഇന്റര്‍വ്യൂ യില്‍ ഒറ്റ ചോദ്യം മാത്രമെ ഉള്ളൂ. 'ജോണ്‍ എബ്രഹാമിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏത് ?' വല്ല ധൂമെന്നോ ജിസമെന്നോ ഒക്കെ പറഞ്ഞാല്‍ അപ്പൊ കീറും ചീട്ട്‌. 'അമ്മ അറിയാന്‍' ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങള്‍ ' എന്നൊക്കെയാണ് മറുപെടിയെങ്കില്‍ എപ്പോ കെട്ടിയെന്ന് ചോദിച്ചാ മതി !!)
അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് ബൂലോഗത്തിലെ മലയാളികളെ കുറിച്ചാണല്ലോ. ഇന്നലെ ബൂലോഗത്തില്‍ കറങ്ങി നടക്കുന്നതിനിടക്കാന്നു മഹാനായ അക്ബര്‍ ചക്രവര്‍ത്തിക്ക് ഡൌട്ട് അടിച്ചത്. 'മലയാളത്തില്‍ ആകെ എത്ര ബൂലോഗരുണ്ട് ? ' രാജാവ് തല പുകക്കാനൊന്നും നിന്നില്ല , പതിവ്‌ പോലെ ബീര്‍ബലിനു sms അയച്ചു. (കൊട്ടാരം കണ്സല്ട്ടന്റ്റ് ആയിരിക്കെ , ഒരു അമേരിക്കന്‍ കമ്പനിയുടെ ഓഫര്‍ കിട്ടിയതിനാല്‍ vrs വാങ്ങിപോയതാണ് വിദ്വാന്‍ . റിസ്ഷന്‍ വന്നപ്പോള്‍ ആ പണി തെറിച്ചു. കടിച്ചതും പോയി , പിടിച്ചതും പോയി അന്തിച്ചിരിക്കുകയാണ് ഇപ്പോള്‍. സൈ ഡായിട്ട് , 'രാം ഗോപാല്‍ വര്‍മ കി മുംബൈ', 'സത്യം' എന്നീ രണ്ടു ബോളിവുഡ് ത്രില്ലെരുകള്‍ക്ക് സ്ക്രിപ്റ്റ് എഴുതുന്ടെന്നു കേള്‍ക്കുന്നു.) ചക്രവര്‍ത്തിയുടെ sms കിട്ടിയ ഉടനെ , അര നിമിഷം പോലും ആലോചിക്കാതെ ബീര്‍ബല്‍ റിപ്ലൈ അടിച്ചു: കാക്കതൊള്ളായിരത്തി ഇരുന്നൂറ്റി മുപ്പത്തി മൂന്നേ കാല്.
രാജാവിന് സംശയമായി.
1. എന്താണീ ദശാം ശത്തിന്റെ കണക്കു? ഈ കാല്‍ ബ്ലോഗ്ഗര്‍ എവിടുന്നു വന്നു?
2. ആകെ ബൂലോഗരുടെ എണ്ണം ഇതിലും കൂടുതലോ കുറവോ അല്ല എന്ന് എന്താണ് ഉറപ്പു?
വീരബലവാന്‍ അപ്പൊ തന്നെ ഇന്‍ ലൈന്‍ ആയി മറുപടി കൊടുത്തു.
1. എന്താണീ ദശാംശത്തിന്റെ കണക്കു? ഈ കാല്‍ ബ്ലോഗ്ഗര്‍ എവിടുന്നു വന്നു?
അനോണിയായി ബ്ലോഗുന്നവരെ മുഴുവന്‍ ബൂലോഗന്‍ ആയി കൂട്ടില്ല . അങ്ങനെയുള്ളവരെ മുക്കാല്‍ ബ്ലോഗ്ഗര്‍ ആയി കണക്കു കൂട്ടും. അതെ സമയം ബര്‍ളി, സിമി തുടങ്ങിയ കൂടിയ പുലികളെ ഒന്നേ കാല്‍ ബ്ലോഗ്ഗര്‍ ആയിട്ടാണ് കണക്കില്‍ പെടുത്തിയിരിക്കുന്നത്. അത് കൊണ്ടാണ് ആകെ എണ്ണത്തില്‍ ഒരു കാല്‍ അധികം വരുന്നതു.
2. ആകെ ബൂലോഗരുടെ എണ്ണം ഇതിലും കൂടുതലോ കുറവോ അല്ല എന്ന് എന്താണ് ഉറപ്പു?
കാക്കതൊള്ളായിരത്തി ഇരുന്നൂറ്റി മുപ്പത്തി മൂന്നേ കാല് എന്ന കണക്കു കിറുകൃത്യമാണ്. ഇനി അഥവാ മറ്റെതെന്കേലും കണക്കില്‍ ബൂലോഗരുടെ എണ്ണം ഇതിലും കൂടുതലാണെങ്കില്‍ , അതിന് കാരണം വ്യത്യസ്ത പേരുകളില്‍ പോസ്റുന്നവരെ വ്യത്യസ്ത ബ്ലോഗര്‍ ആയി കണക്കു കൂട്ടുനത് കൊണ്ടാണ്. ( 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍' എന്ന കണ്‍ഫ്യൂഷന്‍ തന്നെ) ഇനിയഥവാ എണ്ണം ഇതിലും കുറവാണെങ്കില്‍ അതിനും കാരണമുണ്ട്. കഷ്ട്ടപ്പെട്ടു ബ്ലോഗിയിട്ടും ആരും കമെന്റാനില്ലാത്തിനാല്‍ ഹതാശരായി ബൂലോഗ വാസം വെടിഞ്ഞു പോയവരാണ് മിസ്സിന്ഗ്. എന്തായാലും ഇതാണ് ശരിയായ കണക്കു.
പിന്നെ , അടുത്തിടെ ബൂലോഗത്തെത്തിയ മമ്മൂക്കയെ ആജീവനാന്ത ബഹുമതി എന്ന നിലയില്‍ ഒന്നേ മുക്കാല്‍ ബ്ലോഗര്‍ ആയി കണക്കു കൂട്ടിയാല്‍ , ടോട്ടല്‍ കാക്കതൊള്ളായിരത്തിമുപ്പത്തി നാല് മലയാളികളുണ്ട്‌ ബ്ലോഗുലകത്തില്‍.
ശുഭം !! ചക്രവര്‍ത്തി സംതൃപ്തന്‍!!

പിന്‍വാതില്‍: എന്നാലും നമ്മുടെ സംശയം തീരുന്നില്ല. ഓണ്‍ എ സീരിയസ് നോറ്റ്, മലയാളത്തില്‍ എത്ര ബ്ലോഗ്ഗര്‍ മാരുണ്ട്?

3 comments:

  1. സിമ്പിൾ ഡിയർ വാട്സൾ,
    ആകെ ബ്ലോഗഴ്സിന്റെ എണ്ണത്തിനോട് ആറും അറുപതും ഇരുപതും പതിനാലും കൂട്ടി,നൂറുകുറച്ചാൽ ചോദ്യത്തിനുത്തരം കിട്ടും.

    ReplyDelete