കടലാസിനും , കാല്‍കുലേററരിനും പുറത്തു
വീണു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ,അത്യപൂര്‍വ്വം അവസരങ്ങളിലോന്നില്‍,
രണ്ടു ഒന്നുകള്‍ കണ്ടുമുട്ടി....
അവന്‍ അവളോടു നൊമ്പരത്തോടെ ചോദിച്ചു...
"പ്രിയപ്പെട്ടവളെ...
എന്തേ നമുക്കൊരിക്കലും ഒന്നിച്ചുഒരു ഒന്നാവാന്‍ ആവാത്തത് ?
സ്വന്തം അസ്തിത്വങ്ങളുള്ള
നമ്മള്‍ ഒന്നിച്ചാല്എന്നും എപ്പോഴും സംകലന ഫലം
അസ്ഥിത്വമില്ലാത്ത രണ്ടു മാത്രം....
ഗണിതത്തിന്റെ നിയമങ്ങളെന്തേ ഇങ്ങനെ ?
സംകലന ചിഹ്നങ്ങളെന്തേനമ്മെ മനസ്സിലാക്കാത്തത്? '
അവന്റെ കണ്ണുകളുടെ ആഴങ്ങളില്‍ നിന്നും
മിഴികളുയര്‍ത്തി അവള്‍ പറഞ്ഞു .." നമുക്കാശ്വസിക്കാം ....
ഗുണനത്തിലും ,ഹരണത്തിലും ,
നാമെന്നും ഒന്നായിരിക്കില്ലേ ??? "
പ്രണയ കാലത്തെ ഒരു 'കോളറ' , പോസ്റ്റ് -പ്രണയകാലത്ത് പോസ്റ്റുന്നു... :)
ReplyDelete