ആദ്യ ചുംബനത്തിന്, പിന്നെ കുറെ നഷ്ട ചുംബനങ്ങള്‍ക്കും..


രണ്ടു കവിതകള്‍..
എന്റെ കോളെജിനു.. പിന്നെ ആദ്യ പ്രണയത്തിനും...


ആദ്യ ചുംബനത്തിന്, പിന്നെ കുറെ നഷ്ട ചുംബനങ്ങള്‍ക്കും..



ഇന്ന്നലെ വരെ ,
എന്റെ കനവിലും , നിനവിലും,
നിലാവിലും നിറഞ്ഞത്‌
നീയായിരുന്നു..
ഇനി...
ഇനി നീ കനലായെന്റെ
സ്വപ്ന സ്മൃതികളില്‍ മാത്രം..
ആയിരം രാവുകള്‍ , ആയിരം പകലുകള്‍,
നീ മാത്രമായി തുടിച്ച ജീവനില്‍,
ഇനി...
ഇനി, പെയ്തൊഴിഞ്ഞ ,
വരണ്ടു പോയ,
നീലാകാശവും ,
ഓര്‍മ്മകള്‍ ഊര്‍ന്നിറങ്ങുന്ന
മഴച്ചാലുകളും മാത്രം....








ഭ്രാന്ത്.

ഭ്രാന്തില്ലാതെ ,
നെഞ്ചില്‍ ഒരു നീറ്റല്‍
പോലുമില്ലാതെ,
ചത്ത ഹൃദയവും
പൊതിഞ്ഞു നടക്കുന്നതില്‍
അര്‍ത്ഥമില്ല..
ചേമ്പില തുമ്പിലെ
മഴത്തുള്ളി പോലെ,
ഒരു നനവ് പോലും
ബാക്കിയാക്കാതെ
ഊര്‍ന്നു വീഴുന്നതില്‍
എന്താണുള്ളത്??

3 comments:

  1. "ഭ്രാന്തില്ലാതെ ,
    നെഞ്ചില്‍ ഒരു നീറ്റല്‍
    പോലുമില്ലാതെ,
    ചത്ത ഹൃദയവും
    പൊതിഞ്ഞു നടക്കുന്നതില്‍
    അര്‍ത്ഥമില്ല.."

    നല്ല വരികള്‍.
    കവിതകള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete