വളര്‍ച്ച
വളര്‍ന്നു വളര്‍ന്നു
ഭ്രാന്തന്മാരായ നമ്മള്
പിന്നെയും വളര്‍ന്ന്,
വിളര്‍ത്ത്, വിയര്‍ത്ത്,
തളര്‍ന്ന്, തളര്‍ന്ന്
ശ്വസിക്കുന്ന ശവങ്ങളായി പോകുന്നു .
മാങ്ങാ തൊലി.
പുതിയ സിനിമയുടെ തിരക്കുകളിലായിരുന്നു,
കിം കി ദുക്.
സോളി ലാണെന്ന് തോന്നുന്നു,
ഒരു വിജനമായ ഒരു തെരുവില്‍,
കാന്‍വാസില്‍ ചായം തേച്ചുകൊണ്ടിരിക്കുന്ന
ചിത്രകാരനെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു, കിം.
പക്ഷെ , എത്ര ശ്രമിച്ചിട്ടും,
തന്റെ മനസ്സിലുള്ള ഫ്രയിം
കിമിന് പകര്‍ത്താന്‍ കഴിഞ്ഞില്ല...
ഒടുവില്‍, ലൈറ്റ് മീറ്ററും, തൊപ്പിയും
നിലത്തെറിഞ്ഞു, കിം പറഞ്ഞു:
'തേങ്ങാക്കുല'.
'കോളറ ക്കാലത്തെ പ്രണയ' ത്തിനു ശേഷം,
'പരാജിതന്റെ സുവിശേഷം '
എഴുതാനിരിക്കുകയായിരുന്നു മാര്‍ക്കേസ്.
മേശമേല്‍ കന്യകയായിരിക്കുന്ന
വെള്ള പേപ്പറിനു മുന്നില്‍, ചുവന്ന മഷി
പേനയുമായി മാര്‍ക്കേസ് പുലര്‍ച്ച മുതല്‍
തപസ്സിരിക്കുകയായിരുന്നു.
നിലത്തും, ചുവരിലുമേ ല്ലാം
കുടഞ്ഞെറിഞ്ഞ ചുവന്ന ചോരപ്പൊട്ടുകള്‍...
അവസാനം, കടലാസ് കുത്തിക്കീറി
പേന ചുവരിലെറിഞ്ഞു മാര്‍കേസ് പറഞ്ഞു:
'ഒലക്കേടെ മൂഡ് ' .
മാസങ്ങളായി, ആള് കേറാത്ത ചായപീട്യ പോലെ
പോസ്ടില്ലാത്ത ബ്ലോഗും തുറന്നു വച്ചിരിക്കയാണ് ഞാന്‍...
ഇന്നെങ്കിലും ഒരു പോസ്ടിടണം...
തിളങ്ങുന്ന മോണിറ്ററില്‍ നോക്കിയിരുന്നു,
കീ ബോര്‍ഡില്‍ കട കട അടിച്ച് കൊറേ നേരം...
അവസാനം ഞാനും പറയട്ടെ,
'മാങ്ങാ തൊലി ' .
രണ്ടു കവിതകള്‍
ഉറക്കം മിക്കവാറും ഒരു കുളിയാണ്..
ഒരു പകലിന്റെ മൊത്തം ഓര്‍മകളും
സ്വപ്നങ്ങളുടെ ലൈഫ് ബോയ് കൊണ്ടു
നമ്മള് കഴുകി കളയുന്നു...
നോവല്‍
പ്രിയപ്പെട്ടവളെ,
നിന്റെ ജീവിതത്തിലെ ആണുങ്ങളെക്കുറിച്ച്
നോവലെഴുതുമ്പോള്‍,
ആദ്യത്തെ അദ്ധ്യായം,
നീ എന്നെക്കുറിച്ചു എഴുതുമോ?
ബക്കറ്റ് ഏലിയാസ് പാര്‍ട്ടി - unloaded !!!
+copy.jpg)
Youtube link
'പുറത്തു'നിന്നു പിന്തുണക്കാം !!
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കാമെന്നു കൌശലക്കാരനായ കരുണാനിധി..
ഷെര്‍ലോക്ക് ഹോംസ് തിരിച്ചു വരുന്നു !!!

ലോകം കണ്ടതില്‍ വച്ചേറ്റവും സമര്‍ത്ഥനും പ്രശസ്തനുമായ കുറ്റാന്വേഷകന് വീണ്ടും വരുന്നു. ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസന് ഡോ. വാത്സനുമായി ഇപ്രാവശ്യം വരുന്നതു പുതിയ ഒരു ദൌത്യവുമായാണ്. ലണ്ടന്‍ നഗരത്തെ കൌശലക്കാരനും ക്രൂരനുമായ വില്ലനില്‍ നിന്നും രക്ഷിക്കുക എന്നതാണ് ഹോംസിന്റെ പുതിയ വരവിന്റെ ഉദ്ദേശം. പൊതുവേ സ്ത്രീ വിഷയത്തില്‍ തീരെ തല്പരനല്ലാത്ത ഹോംസിനു അല്‍പ്പമെങ്കിലും താല്പര്യം തോന്നിയ ഐറിന് അഡലര്‍ കൂടെയുണ്ട്. പതിവിനു വിരുദ്ധമായി , കൂര്‍മ ബുദ്ധിയോറൊപ്പം ഹോംസിന്റെ ആയോധനകലകലുറെയും പ്രദര്‍ശനം പുതിയ സിനിമയില്‍ ഉണ്ടാകും.
സാഹിത്യ കൃതികളെ ആസ്പദമാക്കി ഒരുക്കപെടുന്ന ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു വെല്ലുവിളിയുണ്ട്. ഭാവനാസമ്പന്നനായ സഹൃദയന്റെമനസ്സില്‍ അവന് സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെയും , കഥാ പരിസരങ്ങളെയും അതിശയിക്കുന്ന വിധത്തില്‍, അതിലും മികച്ചതായി തിരശ്ശീലയില്‍ എത്തിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലിയാണ് അണിയറയില്‍ ഉള്ളവര്‍ക്കുള്ള വെല്ലുവിളി. അതില്‍ അവര്‍ എത്ര മാത്രം വിജയിക്കുന്നു എന്നതാണ് അത്തരം ചിത്രങ്ങളുടെ വിധി നിര്‍ണയിക്കുന്നത്. അങ്ങനെ , തിരശ്ശീലക്കു മുന്നിലും പിന്നിലും ഉള്ളവരുടെ ഒരു ബല പരീക്ഷണമാണ് സാഹിത്യാ ധിഷ്ടിത ചിത്രങ്ങള്‍. പലപ്പോഴും ഈ മത്സരത്തില്‍ കാണികള്‍ തന്നെയാണ് വിജയിക്കാറുള്ളത്. കാരണം, അതിരുകളില്ലാത്ത ഭാവനാ ലോകത്തില്‍ സൃഷ്ടിക്കപെടുന്ന സംകല്‍പ്പങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന് നല്‍കുക എന്നത് തീര്‍ത്തും ദുഷ്കരമാണ്. കൂടാതെ, ചിലപ്പോഴെങ്കിലും, സംവിധായകനെക്കാലും, ഛായാ ഗ്രാഹകനെക്കാലും കഴിവുള്ളവനാണ് കാഴ്ചക്കാരന്. പുതിയ ചിത്രത്തില്‍ , ഷേര്‍ ലോക്ക് ഹോംസിനെ അവതരിപ്പിക്കുന്ന റോബര്‍ട്ട് ഡൌണി കഥാ പാത്രത്തിനോടു നീതി പുലര്‍ത്തുമോ എന്ന് സംശയമാണ്. കാരണം ചിത്രത്തിന്റെ ട്രിലരില്‍ കാണുന്ന ഹോംസ്, വായനക്കാരന്റെ മനസ്സിലുള്ള ഹോംസിന്റെ രൂപവുമായി യോജിക്കാന്‍ സാദ്ധ്യത തീരെ കുറവാണ്. കഴുകന്റെ കൊക്ക് പോലുള്ള വളഞ്ഞ മൂക്കും, കൂര്‍ത്ത മുഖവുമുള്ള, വളരെ ശാന്തനായ നീണ്ടു മെലിഞ്ഞ ഹോംസിനെയല്ല ട്രൈ ലരില്‍ കാണുന്നത്. തമാശക്കാരനും, ഉത്സാഹിയുമായ ജൈംസ് ബോണ്ടിനെയാണ് ഡൌണി ഓര്‍മ്മിപ്പിക്കുന്നത്. ചിലപ്പോള്‍, ക്രിസ്റൊഫെര്‍ നോലാന്‍ ബാറ്റ് മാന്‍ സിനിമയില്‍ ചെയ്തത് പോലെ, ഹോംസിനെ പൊളിച്ചെഴുതുകയാണ് സംവിധായകനായ ഗേ റിച്ച്ചിയുറെ ശ്രമമെന്ന് തോന്നുന്നു. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാകുമോ എന്ന് കാത്തിരുന്നു കാണാം.
പുതിയ സിനിമയുടെ ട്രൈ ലര്‍ ഇവിടെ.
പിന് വാതില്‍: ഹോംസിന്റെ വേഷത്തില്‍ ജോണി ദെപ്പ് ആയിരുന്നുവെങ്കില്‍ ??
( അടുത്തത്: ഗിസ്സെപ്പേ ടോര്നാ ടോരിന്റെ ഇറ്റാലിയന്‍ ചിത്രം: മെലിന .)
അങ്ങനെ പിണറായി പിണമായി..
എന്തൊക്കെ ബഹളമായിരുന്നു... മലപ്പുറം 'കത്തി'.. പൊന്നാനി 'താടി' .. കോയിക്കോടന്‍ ഫാരിസ്.. ഒലക്ക .. ചാണകം... അവസാനം പവനായ് ശവമായി...
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് , പിണറായി അച്ചുതാനന്ദന് സീടു നിഷേധിച്ചപ്പോള്‍ , മനോരമ വെണ്ടക്കയില്‍ തലക്കെട്ടിട്ടിരുന്നു. (പിണറായി) "മിന്നല്‍ പിണരായി " . ഫല പ്രഖ്യാപനത്തിന് ശേഷം വേണമെങ്കില്‍ ഇങ്ങനെ കൊടുക്കാം. " പിണറായി പിണമായി"
പിന്‍വാതില്‍. :കേരളം മാത്രമല്ല മധുര മനോജ്ഞ ബംഗാളും ഇപ്രാവശ്യം സി പി എമിനെ കൈ വിട്ടു. കര്‍ഷകരുടെ വേദന കാണാതെ , ' ടാറ്റാ പോയെ ടാറ്റാ പോയേ..' എന്ന് വിളിച്ചു കരഞ്ഞതിനു ബസുവിന് കണക്കിന് കൊടുത്തു. മമതയുറെയും കൊണ്ഗ്രെസ്സിന്റെയും സഖ്യം ബംഗാളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.
ഫലമറിഞ്ഞു പ്രകാശ് കാരാട്ട് പ്രതികരിച്ചു, 'പരാജയ കാരണം വിലയിരുത്തും' : ഇനി എന്തോന്ന് വിലയിരുത്താന്‍? അടിച്ചിരുത്തി കളഞ്ഞില്ലേ?
സൂസുവാണു താരം !!

കിംഗ് ഖാനും, കാപ്ടന് ധോനിയുമൊക്കെ അരങ്ങു വാഴുന്ന പരസ്യ രംഗത്തെ പുതിയ ചര്‍ച്ചാ വിഷയം പക്ഷെ ഇവരൊന്നുമല്ല . മുട്ട ത്തലയും ,ഉരുണ്ട ശരീരവും , മെലിഞ്ഞ കൈകാലുകളുമുള്ള കുറെ കുഞ്ഞു താരങ്ങളാണ്. വോഡഫോണിന്റെ പുതിയ പരസ്യ പരമ്പരയിലെ സൂസു ആണ് ടെലി വിഷന്‍ കാഴ്ച്ചക്കാരുടെ മനംകവര്ന്നിരിക്കുന്നത് . എതിരാളികളായ എയര്‍ടെല്‍ , ഐഡിയ തുടങ്ങിയവരൊക്കെ ബോളി വുഡ് താരങ്ങളുടെ പ്രഭയില്‍ പരസ്യങ്ങള്‍ ഒരുക്കുമ്പോഴും വളരെ വ്യത്യസ്തമായ സമീപനത്താല്‍ ശ്രദ്ധേയമായിരുന്നു വോഡ ഫോണിന്റെ പരസ്യങ്ങള്‍. മുന്‍പ് ഹച്ച് ആയിരുന്നപ്പോള്‍ തന്നെ പഗ് എന്ന പട്ടിക്കുട്ടിയുടെ സാഹസംങള് , മറ്റു പരസ്യങ്ങളെക്കാള്‍ ഒരു പടി മുന്നിലായിരുന്നു. ആ പരസ്യങ്ങള്‍ മൃഗ സ്നേഹികളുടെ ചെറിയ എതിര്പ്പുകല്ക്കൊക്കെ ഇടയാകി എന്നത് മറൊരു കാര്യം. അതെ പോലെ പഗ് സീരീസിനു ശേഷം എത്തിയ , വലിയ താരങ്ങള്‍ ഒന്നും ഇല്ലാത്ത ,ആകര്ഷങ്ങലായ പരസ്യങ്ങളും വന്നു. പരീക്ഷാ ഹാളില്‍ സഹ പാറിയുടെ പെന്നിലെ മഷി തീര്‍ന്നു പോകുമ്പോള്‍, ഡെസ്കില്‍ മഷി ഇറ്റിച്ചു കൊടുക്കുന്ന മിടുക്കന്റെ രംങളൊക്കെ ഹിറ്റ് ആയിരുന്നു. ഇപ്പോല്‍ ഇതാ സൂസു എന്ന പേരില്‍ പുതിയ തരംഗം.

പെട്ടന്ന് കാണുമ്പോള്‍ അനിമാഷന് ആണെന്ന് തോന്നുന്നവയാണ് പുതിയ ദൃശ്യംങള്. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യരാണ് സൂസുവിന്റെ വേഷങ്ങള്‍ക്കുള്ളില്‍. ബാം ഗ്ലൂരിലെ 'നിര്‍വാണ' പരസ്യ എജെന്സി ആണ് സൌത്ത് ആഫ്രിക്കയിലെ പ്ലാടിപ്പസ് സ്റ്റുഡിയോ യുമായി സഹകരിച്ചു ആണ് ഈ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിര വാണയിലെപ്രകാശ് വര്‍മയാണ് ചിത്രംങലുറെ സംവിധായകന്. മുംബൈയില്‍ നിന്നുള്ള താരങ്ങള്‍ (പ്രധാനമായും സ്ത്രീകള്‍ ) ആണ് സൂസു ആയി അഭിനയിച്ചിരിക്കുന്നത്. ചലിക്കുമ്പോള്‍ ചുളിവ് വീഴാത്ത കട്ടിയുള്ള തുണി കൊണ്ടു ഉണ്ടാക്കി ഉള്ളില്‍ പഞ്ഞി നിറച്ച വേഷങ്ങള്‍ ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വലിയ തലയും, ശരീരവും , മെലിഞ്ഞ കൈ കാലുകളും കൂടിയാവുമ്പോള്‍ സൂസു ചെറിയ ജീവികളാണ് എന്നതോന്നലുണ്ടാകുന്നു. പക്ഷെ യഥാര്‍ഥത്തില്‍ സാധാരണ മനുഷ്യരേക്കാള്‍ ഉയരമുണ്ട് സൂസുവിനു. സൂസുവിന്റെ വായ വരെ മാത്രമെ ഉള്ളിലുള്ള നടന്ഉയര മുള്ളു . അതെ പോലെ 20 ഫ്രൈംസ് / വേഗതയിലാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതും ചിത്രങ്ങള്‍ ആനിമാഷനാണ് എന്ന് തോന്നിപ്പിക്കുന്നു. മലയാളിയായ പ്രകാശ് വര്‍മ ഇന്റര്‍ നാഷണല്‍ റോമിങ്ങിന്റെ പരസ്യത്തില്‍, പൊറോട്ട പുട്ടും കടലേം , കപ്പ മീന്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിടുന്ദ്.
സുസിവിനെ കാണാന്‍ ഇവിടെ ഞെക്കുക
ബ്രാന്‍ഡ്/ ഭ്രാന്ത്

നെപ്പോളിയനു നേരെ ചെരുപ്പേറ് !!!

സംഭവം വാട്ടര്‍ ലൂവിനും ദിവസങ്ങള്‍ക്കു മുമ്പാണ്. നെപ്പോളിയന് രാജാ പ്പാര്‍ട്ട് , രാവിലെ തന്നെ ,കുളിച്ചു കുറി തൊട്ടു പത്ര സമ്മേളനത്തിനിറങ്ങി . വരുന്ന കുംഭം പതിനൊന്നിനു നിശ്ചയിച്ചിരിക്കുന്ന വാട്ടര്‍ ലൂ യുദ്ധകളിയില്‍ താന്‍ പയറ്റാനിരിക്കുന്ന അടവുകളെ പറ്റി , സിന്‍ഡികെറ്റുകാര്‍ക്ക് ഒരു സംക്ഷിപ്ത വിവരണം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ഉദ്ധേശ്യം . പത്രക്കാരുടെ ഉരുളകള്‍ക്ക് ഉപ്പേരി വിളമ്പി കസറുകയായിരുന്നു രാജാവ്. അതിനിടക്കാണ് , തികച്ചും അപ്പ്രതീക്ഷിതമായി , ഒരു മഞ്ഞ പത്രത്തിന്റെ സ്വ. ലേ. എഴുന്നേറ്റു , തന്റെ മെതിയടി രാജാപ്പാര്ട്ടിനു നേരെ വലിച്ചെറിഞ്ഞത്. ജന്മനാ കുള്ളനായ രാജാവ് സന്ദര്‍ഭോചിതമായി ഒഴിഞ്ഞു മാറിയിട്ടും, മെതിയടിക്ക് ലക്ഷ്യം തെറ്റിയില്ല. ചുവന്നു തിണര്‍ത്ത കവിള് തടവി, നെപ്പോളിയന് പ്രസ്താവിച്ചു: " നൂറു പേന കളെക്കാള്‍ ശക്തമാണ് ഒരു ഷൂ !!! " *
പിന് വാതില്‍ : ഉലക്ക ചാണകത്തില്‍ മുക്കി എഴുതിയിട്ടൊന്നും കാര്യമില്ലാത്തത് കൊണ്ടായിറിക്കാം, പത്രക്കാര് കൂടുതല്‍ എഫെക്ടിവ് ആയ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. എന്തായാലും സാമ്പത്തിക പ്രതിസന്ധി കാലത്തു ചെരുപ്പ് കമ്പനി കാര്‍ക്ക് നല്ല മാര്‍ക്കറ്റിംഗ് ആയി.
*Four hostile newspapers are more to be feared than a thousand bayonets. - നെപ്പോളിയന്റെ പ്രശസ്തമായ വാചകം..
അര്‍ത്ഥം

പകല്‍ വെളിച്ചത്തില്‍ ഒരു ധീരന്,
പൊതു വഴിയിലെ മതിലില്‍ എഴുതിവച്ചു :
"എന്തിനെന്കിലും വേണ്ടി
മരിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍,
പിന്നെ ജീവിച്ചി രിക്കുന്നതില്‍ അര്‍ത്ഥമില്ല.. "
ഇരുട്ടില്‍ ഒരു ഭീരു അതിന് താഴെ
കോറിയിട്ടു :
" ജീവിച്ചിരിക്കാന്‍ വേണ്ടി
മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്."
പേരായിട്ടില്ല...

ഒബാമയും അച്ചുതാനന്ദനും
ഈ ഒച്ചപ്പാടും ബഹളങ്ങളും ഒക്കെ കണ്ടപ്പോള്‍ നാട്ടിലെ കഴിഞ്ഞ തെരഞ്ഞെടുപ്പാണ് ഓര്മ വന്നത്. എന്തൊക്കെ ബഹളങ്ങളായിരുന്നു? ഹുസൈനിക്കയെ പോലെ ഒരു കറുമ്പന് ആദ്യം മത്സരിക്കണ്ട എന്ന് തീരുമാനിക്കുന്നു. പിന്നെ ഒടുക്കത്തെ ജന പിന്തുനകാരണം മത്സരത്തിനിരങ്ങുന്നു. കാങ്ഗ്രസ്സ് പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോയി , പോയില്ല എന്ന അവസ്ഥ യാകുന്നു. നൂറില്‍ നൂറും നേടി കറുമ്പന് ജയിച്ചുകയരുന്നു. എന്തൊക്കെ വാചക മടിയാ യിരുന്നു ?സ്ത്രീ പീഡനക്കാരെ റോഡില്‍ നടത്തിക്കും , മലപ്പുറം കത്തി, ഒലക്കേടെ മൂടു... അവസാനം പവനായി പട്ടിയായി... ഇപ്പൊ അമേരിക്കയിലും നടക്കുന്നത് ഇതൊക്കെ തന്നെ യല്ലേ എന്നൊരു സംശയം..
ഹുസൈനിക്ക വൈറ്റ് ഹൌസില്‍ എത്തിയാലുടനെ പൊര അപ്പാടെ കറുപ്പിക്കുമെന്നും, അമേരിക്കയുടെ വിദേശകാര്യ നയങ്ങള്‍ അപ്പാടെ മാറ്റി കലയുമെന്നുമൊക്കെ യാണല്ലോ ജന സംസാരം. ഇനിയിപ്പോ അമേരിക്കയുടെ വായില്‍ വിരലിട്ട പോലും കടിക്കില്ലത്രെ അത് പോലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വല്ല മാജിക്കും കാട്ടി ഹുസൈനിക്ക അമേരിക്കയെ രക്ഷിക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
പക്ഷെ ഇതൊന്നും ഈ പറഞ്ഞത്ര ഈസിയാണെന്ന് തോന്ന്നുന്നില്ല . കാലങ്ങളായി പിന്തുടര്ന്നു പോരുന്ന വിദേശകാര്യ നയങ്ങളൊക്കെ ഒരാള്‍ വിചാരിച്ചാല്‍ പെട്ടന്നൊരു ദിവസമാങ്ങു മാറ്റാനാകുമോ? അതുപോലെ സാമ്പത്തിക പ്രതിസന്ടി കുറഞ്ഞത് 2011 വരെയെന്കിലും നീണ്ടു പോകുമെന്നും കേള്‍ക്കുന്നു. അങ്ങനെയൊക്കെ യാനെന്കില് നമ്മുടെ അച്ചുമ്മാന്റെ അവസ്ഥ തന്നെയാകുമോ, ഹുസൈനിക്കക്കും എന്നാണെന്റെ പേടി.. സ്വപ്നങ്ങലോന്നും യാതാര്ത്യമാകാതെ യാകുമ്പോള്‍ ഇപ്പോള്‍ ആഘോഷിക്കുന്ന മാധ്യമങ്ങളും ലോക ജനതയും അങ്ങേര്‍ക്കെതിരെ ആക്രോശിക്കാന്‍ തുടങ്ങുമോ?
മലയാളത്തില്‍ എത്ര ബൂലോഗരുണ്ട്?
അപ്പൊ നമ്മള് പറഞ്ഞു വന്നത് ബൂലോഗത്തിലെ മലയാളികളെ കുറിച്ചാണല്ലോ. ഇന്നലെ ബൂലോഗത്തില്‍ കറങ്ങി നടക്കുന്നതിനിടക്കാന്നു മഹാനായ അക്ബര്‍ ചക്രവര്‍ത്തിക്ക് ഡൌട്ട് അടിച്ചത്. 'മലയാളത്തില്‍ ആകെ എത്ര ബൂലോഗരുണ്ട് ? ' രാജാവ് തല പുകക്കാനൊന്നും നിന്നില്ല , പതിവ് പോലെ ബീര്‍ബലിനു sms അയച്ചു. (കൊട്ടാരം കണ്സല്ട്ടന്റ്റ് ആയിരിക്കെ , ഒരു അമേരിക്കന്‍ കമ്പനിയുടെ ഓഫര്‍ കിട്ടിയതിനാല്‍ vrs വാങ്ങിപോയതാണ് വിദ്വാന് . റിസ്ഷന് വന്നപ്പോള്‍ ആ പണി തെറിച്ചു. കടിച്ചതും പോയി , പിടിച്ചതും പോയി അന്തിച്ചിരിക്കുകയാണ് ഇപ്പോള്‍. സൈ ഡായിട്ട് , 'രാം ഗോപാല്‍ വര്‍മ കി മുംബൈ', 'സത്യം' എന്നീ രണ്ടു ബോളിവുഡ് ത്രില്ലെരുകള്ക്ക് സ്ക്രിപ്റ്റ് എഴുതുന്ടെന്നു കേള്‍ക്കുന്നു.) ചക്രവര്‍ത്തിയുടെ sms കിട്ടിയ ഉടനെ , അര നിമിഷം പോലും ആലോചിക്കാതെ ബീര്‍ബല്‍ റിപ്ലൈ അടിച്ചു: കാക്കതൊള്ളായിരത്തി ഇരുന്നൂറ്റി മുപ്പത്തി മൂന്നേ കാല്.
രാജാവിന് സംശയമായി.
1. എന്താണീ ദശാം ശത്തിന്റെ കണക്കു? ഈ കാല് ബ്ലോഗ്ഗര്‍ എവിടുന്നു വന്നു?
2. ആകെ ബൂലോഗരുടെ എണ്ണം ഇതിലും കൂടുതലോ കുറവോ അല്ല എന്ന് എന്താണ് ഉറപ്പു?
വീരബലവാന് അപ്പൊ തന്നെ ഇന്‍ ലൈന്‍ ആയി മറുപടി കൊടുത്തു.
1. എന്താണീ ദശാംശത്തിന്റെ കണക്കു? ഈ കാല് ബ്ലോഗ്ഗര്‍ എവിടുന്നു വന്നു?
അനോണിയായി ബ്ലോഗുന്നവരെ മുഴുവന്‍ ബൂലോഗന്‍ ആയി കൂട്ടില്ല . അങ്ങനെയുള്ളവരെ മുക്കാല്‍ ബ്ലോഗ്ഗര്‍ ആയി കണക്കു കൂട്ടും. അതെ സമയം ബര്‍ളി, സിമി തുടങ്ങിയ കൂടിയ പുലികളെ ഒന്നേ കാല് ബ്ലോഗ്ഗര്‍ ആയിട്ടാണ് കണക്കില്‍ പെടുത്തിയിരിക്കുന്നത്. അത് കൊണ്ടാണ് ആകെ എണ്ണത്തില്‍ ഒരു കാല് അധികം വരുന്നതു.
2. ആകെ ബൂലോഗരുടെ എണ്ണം ഇതിലും കൂടുതലോ കുറവോ അല്ല എന്ന് എന്താണ് ഉറപ്പു?
കാക്കതൊള്ളായിരത്തി ഇരുന്നൂറ്റി മുപ്പത്തി മൂന്നേ കാല് എന്ന കണക്കു കിറുകൃത്യമാണ്. ഇനി അഥവാ മറ്റെതെന്കേലും കണക്കില്‍ ബൂലോഗരുടെ എണ്ണം ഇതിലും കൂടുതലാണെങ്കില്‍ , അതിന് കാരണം വ്യത്യസ്ത പേരുകളില്‍ പോസ്റുന്നവരെ വ്യത്യസ്ത ബ്ലോഗര്‍ ആയി കണക്കു കൂട്ടുനത് കൊണ്ടാണ്. ( 'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍' എന്ന കണ്ഫ്യൂഷന് തന്നെ) ഇനിയഥവാ എണ്ണം ഇതിലും കുറവാണെങ്കില്‍ അതിനും കാരണമുണ്ട്. കഷ്ട്ടപ്പെട്ടു ബ്ലോഗിയിട്ടും ആരും കമെന്റാനില്ലാത്തിനാല് ഹതാശരായി ബൂലോഗ വാസം വെടിഞ്ഞു പോയവരാണ് മിസ്സിന്ഗ്. എന്തായാലും ഇതാണ് ശരിയായ കണക്കു.
പിന്നെ , അടുത്തിടെ ബൂലോഗത്തെത്തിയ മമ്മൂക്കയെ ആജീവനാന്ത ബഹുമതി എന്ന നിലയില്‍ ഒന്നേ മുക്കാല്‍ ബ്ലോഗര്‍ ആയി കണക്കു കൂട്ടിയാല്‍ , ടോട്ടല്‍ കാക്കതൊള്ളായിരത്തിമുപ്പത്തി നാല് മലയാളികളുണ്ട് ബ്ലോഗുലകത്തില്‍.
ശുഭം !! ചക്രവര്‍ത്തി സംതൃപ്തന്‍!!
പിന്‍വാതില്‍: എന്നാലും നമ്മുടെ സംശയം തീരുന്നില്ല. ഓണ്‍ എ സീരിയസ് നോറ്റ്, മലയാളത്തില്‍ എത്ര ബ്ലോഗ്ഗര്‍ മാരുണ്ട്?