അങ്ങനെ പിണറായി പിണമായി..

അങ്ങനെ എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് തന്നെ കേരളം കാംഗ്രസ്സുകാര്‍ മാന്യമായി തൂത്തുവാരി. ശരിക്കും പറഞ്ഞാല്‍ ചെന്നിത്തലയും, ചാണ്ടിച്ചായനും നന്ദി പറയേണ്ടത് പിണറായി ക്കാണ് . ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും ,ഇടതു മുന്നണിയുടെ ഉരുക്ക് കോട്ടയായ വടകര പോലും തിരിച്ചു പിടിക്കാന്‍ യു ഡി എഫിനെ സഹായിച്ചത് പിണറായിയുടെ നയങ്ങള്‍ തന്നെയാണ് . എം ഐ ഷാനവാസും, ജോസ് കെ മാണിയും വരെ ജയിച്ചിരിക്കുന്നുവെങ്കില്‍അതിനു കാരണം , സാധാരണ ഇടതു പക്ഷത്തിനു അനുകൂലമായി വോട്ടു കുത്തുന്ന കൊറേ പേരെങ്കിലും ഇപ്രാവശ്യം മരിച്ചു ചിന്തിച്ചിട്ടുണ്ട് എന്നതാണ്. ജാതി ,സമുദായ വോട്ടുകള്‍ വലതു പക്ഷത്തിനും ബി ജെ പിക്കും ഒക്കെ തുണയായേക്കാം . പക്ഷെ ഇടതു പക്ഷം ആ വഴിയിലൂടെ നീങ്ങിയാല്‍ മൂക്കും കുത്തി വീഴും. അതാണ്‌ പൊന്നാനിയില്‍ കണ്ടത്. കാരണം ഇടതു പക്ഷത്തിന്റെ വോട്ടുകളില്‍ വലിയൊരു ഭാഗം ജാതി-മതാതീതമായി ചിന്തിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെതാണ്. അപ്പോള്‍ അവരെ വക വയ്ക്കാതെ ജാതി-മത കാര്‍ഡ്‌ എടുത്ത്‌ കളിക്കാന്‍ തുടങ്ങിയാല്‍ അവര്‍ കളി പഠിപ്പിക്കും.
എന്തൊക്കെ ബഹളമായിരുന്നു... മലപ്പുറം 'കത്തി'.. പൊന്നാനി 'താടി' .. കോയിക്കോടന്‍ ഫാരിസ്‌.. ഒലക്ക .. ചാണകം... അവസാനം പവനായ്‌ ശവമായി...
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് , പിണറായി അച്ചുതാനന്ദന് സീടു നിഷേധിച്ചപ്പോള്‍ , മനോരമ വെണ്ടക്കയില്‍ തലക്കെട്ടിട്ടിരുന്നു. (പിണറായി) "മിന്നല്‍ പിണരായി " . ഫല പ്രഖ്യാപനത്തിന് ശേഷം വേണമെങ്കില്‍ ഇങ്ങനെ കൊടുക്കാം. " പിണറായി പിണമായി"
പിന്‍വാതില്‍. :കേരളം മാത്രമല്ല മധുര മനോജ്ഞ ബംഗാളും ഇപ്രാവശ്യം സി പി എമിനെ കൈ വിട്ടു. കര്‍ഷകരുടെ വേദന കാണാതെ , ' ടാറ്റാ പോയെ ടാറ്റാ പോയേ..' എന്ന് വിളിച്ചു കരഞ്ഞതിനു ബസുവിന് കണക്കിന് കൊടുത്തു. മമതയുറെയും കൊണ്ഗ്രെസ്സിന്റെയും സഖ്യം ബംഗാളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.
ഫലമറിഞ്ഞു പ്രകാശ്‌ കാരാട്ട് പ്രതികരിച്ചു, 'പരാജയ കാരണം വിലയിരുത്തും' : ഇനി എന്തോന്ന് വിലയിരുത്താന്‍? അടിച്ചിരുത്തി കളഞ്ഞില്ലേ?

8 comments:

  1. അങ്ങനെ പിണറായി 'പിണ'മായി.. :-D

    ReplyDelete
  2. ഒരു നല്ല ഭരണത്തെ എങ്ങനെ കുളമാക്കാമെന്നും എങ്ങിനെ കുറച്ചൊക്കെ ജനകീയമായ പാര്‍ട്ടിയെ ജനങ്ങളെക്കൊണ്ട്‌ വെറുപ്പിക്കാമെന്നും പിണറായി കാണിച്ചുതന്നു.

    ReplyDelete
  3. ആദ്യം പിണറായി ---- പിന്നെ പണമായി ----- എപ്പോ പിണമായി അല്ലേ???

    correct...

    ReplyDelete
  4. അപ്പോള്‍ അവരെ വക വയ്ക്കാതെ ജാതി-മത കാര്‍ഡ്‌ എടുത്ത്‌ കളിക്കാന്‍ തുടങ്ങിയാല്‍ അവര്‍ കളി പഠിപ്പിക്കും.

    :)

    ReplyDelete
  5. അഹങ്കാരത്തിനും ധാർഷ്ട്ര്യത്തിനും ജനങ്ങൾ കൊടുത്ത മറുപടി

    ReplyDelete
  6. ആദ്യം പിണറായി ---- പിന്നെ പണമായി ----- എപ്പോ പിണമായി അല്ലേ???

    ReplyDelete