നെപ്പോളിയനു നേരെ ചെരുപ്പേറ് !!!



സംഭവം വാട്ടര്‍ ലൂവിനും ദിവസങ്ങള്‍ക്കു മുമ്പാണ്. നെപ്പോളിയന്‍ രാജാ പ്പാര്‍ട്ട് , രാവിലെ തന്നെ ,കുളിച്ചു കുറി തൊട്ടു പത്ര സമ്മേളനത്തിനിറങ്ങി . വരുന്ന കുംഭം പതിനൊന്നിനു നിശ്ചയിച്ചിരിക്കുന്ന വാട്ടര്‍ ലൂ യുദ്ധകളിയില്‍ താന്‍ പയറ്റാനിരിക്കുന്ന അടവുകളെ പറ്റി , സിന്‍ഡികെറ്റുകാര്‍ക്ക് ഒരു സംക്ഷിപ്ത വിവരണം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ഉദ്ധേശ്യം . പത്രക്കാരുടെ ഉരുളകള്‍ക്ക് ഉപ്പേരി വിളമ്പി കസറുകയായിരുന്നു രാജാവ്. അതിനിടക്കാണ്‌ , തികച്ചും അപ്പ്രതീക്ഷിതമായി , ഒരു മഞ്ഞ പത്രത്തിന്റെ സ്വ. ലേ. എഴുന്നേറ്റു , തന്റെ മെതിയടി രാജാപ്പാര്ട്ടിനു നേരെ വലിച്ചെറിഞ്ഞത്. ജന്മനാ കുള്ളനായ രാജാവ് സന്ദര്ഭോചിതമായി ഒഴിഞ്ഞു മാറിയിട്ടും, മെതിയടിക്ക് ലക്‌ഷ്യം തെറ്റിയില്ല. ചുവന്നു തിണര്‍ത്ത കവിള്‍ തടവി, നെപ്പോളിയന്‍ പ്രസ്താവിച്ചു: " നൂറു പേന കളെക്കാള്‍ ശക്തമാണ് ഒരു ഷൂ !!! " *



പിന്‍ വാതില്‍ : ഉലക്ക ചാണകത്തില്‍ മുക്കി എഴുതിയിട്ടൊന്നും കാര്യമില്ലാത്തത് കൊണ്ടായിറിക്കാം, പത്രക്കാര്‍ കൂടുതല്‍ എഫെക്ടിവ് ആയ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്‌. എന്തായാലും സാമ്പത്തിക പ്രതിസന്ധി കാലത്തു ചെരുപ്പ് കമ്പനി കാര്‍ക്ക് നല്ല മാര്‍ക്കറ്റിംഗ് ആയി.
*Four hostile newspapers are more to be feared than a thousand bayonets. - നെപ്പോളിയന്റെ പ്രശസ്തമായ വാചകം..

2 comments:

  1. അവസരോചിതമായ പോസ്റ്റ്, സ്വല്പം ആക്ഷേപത്തോടെ
    :)
    രസിപ്പിച്ചു

    ReplyDelete