രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
പതിര്
ഒരു വലിയ വയലില്‍ കൊയ്ത്തു കഴിഞ്ഞപ്പോള്‍ ഏറ്റവും അവസാനം കൊണ്ടുപോയ കറ്റ മെതിച്ചു മുറ്റത്തു ഒരു മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടുതലും പതിരായിരുന്നതിനാല് വീട്ടുകാരന് അത് ശ്രദ്ധിച്ചില്ല. അതില്‍ കുറച്ചു മാത്രമെ നല്ല നെല്ലുണ്ടായിരുന്നുള്ളൂ . പതിരുകളുടെ കൂമ്പാരത്തില്‍ നിന്നും നെല്ല് ചികഞ്ഞെടുക്കാന്‍ കോഴികളും മിനക്കെട്ടില്ല. പക്ഷെ അതില്‍ കുറച്ചു ഉറുമ്പുകള്‍ കൊണ്ടുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി നല്ല കാറ്റുണ്ടായി. ധാരാളം മരങ്ങള്‍ മറിഞ്ഞു വീണു. പക്ഷെ മഴ മെല്ലെ ചാറിയതെയുള്ളൂ . മുറ്റത്തെ ചെറിയ ചെറിയ മാളങ്ങളില്‍ നിന്നു ഈയാം പാറ്റകള്‍ പറന്നു പൊങ്ങി. പിറ്റേന്ന് നല്ല നെല്ലുകളില്‍ ഒന്നു നനവ് തട്ടി മുളക്കാന്‍ തുടങ്ങി. ചെറിയ , വെളുത്ത വേരുകള്‍ നീട്ടി , ഇളം പച്ച പുല്നാമ്പുമായി അത് തലയുയര്‍ത്തി. പക്ഷെ പിറ്റേന്ന് മുറ്റത്തു കെട്ടിനിന്ന ചളിവെള്ളത്തില്‍ ഒടിക്കളിക്കയായിരുന്ന കൃഷിക്കാരന്റെ കുട്ടി ആ ചെറു നെല്ചെടിയെ ചവിട്ടി ഓടിച്ചു കളഞ്ഞു.
ഒന്ന് + ഒന്ന് (ഒരു പ്രണയ സംവാദം)

കടലാസിനും , കാല്കുലേററരിനും പുറത്തു
വീണു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ,അത്യപൂര്‍വ്വം അവസരങ്ങളിലോന്നില്,
രണ്ടു ഒന്നുകള്‍ കണ്ടുമുട്ടി....
അവന് അവളോടു നൊമ്പരത്തോടെ ചോദിച്ചു...
"പ്രിയപ്പെട്ടവളെ...
എന്തേ നമുക്കൊരിക്കലും ഒന്നിച്ചുഒരു ഒന്നാവാന്‍ ആവാത്തത് ?
സ്വന്തം അസ്തിത്വങ്ങളുള്ള
നമ്മള് ഒന്നിച്ചാല്എന്നും എപ്പോഴും സംകലന ഫലം
അസ്ഥിത്വമില്ലാത്ത രണ്ടു മാത്രം....
ഗണിതത്തിന്റെ നിയമങ്ങളെന്തേ ഇങ്ങനെ ?
സംകലന ചിഹ്നങ്ങളെന്തേനമ്മെ മനസ്സിലാക്കാത്തത്? '
അവന്റെ കണ്ണുകളുടെ ആഴങ്ങളില്‍ നിന്നും
മിഴികളുയര്‍ത്തി അവള് പറഞ്ഞു .." നമുക്കാശ്വസിക്കാം ....
ഗുണനത്തിലും ,ഹരണത്തിലും ,
നാമെന്നും ഒന്നായിരിക്കില്ലേ ??? "
പ്രണയം രാഷ്ട്രീയ പ്രവര്‍ത്തനമാണ്...

ഞാനും നീയും
രണ്ടു പേരാണ്...
പക്ഷെ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നത്,
ഒരു ആശയമാണ്...
ഒരു ആശയത്തിന് വേണ്ടി
നിലകൊള്ളുക എന്നത്
രാഷ്ട്രീയ പ്രവര്‍ത്തനമാണ്...
അതുകൊണ്ട് ,
പ്രണയം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്...
ഞാന്‍, രാഷ്ട്രീയ പ്രവര്‍ത്തകനും..
ഞാനും നീയും,
നശ്വരരാണ്....
പക്ഷെ ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നത്,
ഒരു സ്വപ്നമാണ്..
അനശ്വരമായ ഒരു സ്വപ്നത്തിനു വേണ്ടി
ജീവന് നല്‍കുക എന്നത്
വിപ്ലവമാണ്...
അത് കൊണ്ട്
പ്രണയം ഒരു വിപ്ലവമാണ്...
ഞാന്‍ വിപ്ലവകാരിയും...
Subscribe to:
Posts (Atom)