രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
അഭയ പെറ്റിക്കേസ്
ഒരിടത്തൊരിടത്ത് ഒരു ഫാദര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ രാജ്യത്തെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭാഗ്യത്തിന്, പോലീസും പട്ടാളവും രാജാവും കോടതിയും എല്ലാം ചേര്‍ന്നു അച്ചന്റെ പേരില്‍ ഒരു പെറ്റിക്കേസ് മാത്രം ചാര്ത്തിയാല് മതിയെന്ന് വിധിച്ചു. അങ്ങനെ അവസാനം പാവം ആ അച്ചന്റെ പേരു റവ. ഫാദര്‍ പെറ്റിക്കൊട്ടൂരാന് എന്നായി മാറി..
ആദ്യ ചുംബനത്തിന്, പിന്നെ കുറെ നഷ്ട ചുംബനങ്ങള്‍ക്കും..

രണ്ടു കവിതകള്‍..
എന്റെ കോളെജിനു.. പിന്നെ ആദ്യ പ്രണയത്തിനും...
ആദ്യ ചുംബനത്തിന്, പിന്നെ കുറെ നഷ്ട ചുംബനങ്ങള്‍ക്കും..
ഇന്ന്നലെ വരെ ,
എന്റെ കനവിലും , നിനവിലും,
നിലാവിലും നിറഞ്ഞത്
നീയായിരുന്നു..
ഇനി...
ഇനി നീ കനലായെന്റെ
സ്വപ്ന സ്മൃതികളില്‍ മാത്രം..
ആയിരം രാവുകള്‍ , ആയിരം പകലുകള്‍,
നീ മാത്രമായി തുടിച്ച ജീവനില്‍,
ഇനി...
ഇനി, പെയ്തൊഴിഞ്ഞ ,
വരണ്ടു പോയ,
നീലാകാശവും ,
ഓര്‍മ്മകള്‍ ഊര്‍ന്നിറങ്ങുന്ന
മഴച്ചാലുകളും മാത്രം....
ഭ്രാന്ത്.
ഭ്രാന്തില്ലാതെ ,
നെഞ്ചില്‍ ഒരു നീറ്റല്‍
പോലുമില്ലാതെ,
ചത്ത ഹൃദയവും
പൊതിഞ്ഞു നടക്കുന്നതില്‍
അര്‍ത്ഥമില്ല..
ചേമ്പില തുമ്പിലെ
മഴത്തുള്ളി പോലെ,
ഒരു നനവ് പോലും
ബാക്കിയാക്കാതെ
ഊര്‍ന്നു വീഴുന്നതില്‍
എന്താണുള്ളത്??
Labels:
കവിത
Subscribe to:
Posts (Atom)