
കറുപ്പിനു ഒരു വല്ലാത്ത സൌന്ദര്യമുണ്ട്.
ദുരൂഹതയുടെ,
അനിശ്ചിതത്വത്തിന്റെ,
ഒളിപ്പിക്കലിന്റെ,
ഏകാന്തതയുടെ,
ആനന്ദം........
കറുപ്പ് ദുഃഖത്തിന്റെ നിറമാണ്.
അസഹനീയമായ,
പങ്കു വയ്കാനാകാത്ത,
നൊംബരപ്പെടുത്തുന്ന,
ദുഃഖം......
കറുപ്പ് അജയ്യമായ ശക്തിയാണ്,
അഭേദ്യമായ,
തടുക്കാനാവാത്ത,
അശ്വമേധം നയിക്കുന്ന,
അജാതശത്രു......
കറുപ്പ് ഒരു രഹസ്യമാണ്,
മനസ്സിലാക്കാനാവത്ത,
അനിറ്വചനീയമായ,
ആഴമേറിയ,
ഇരുട്ടിന്റെ നിറം..