രണ്ട് (കമ്പി)കവിതകള്‍

1. ഈഡിപ്പസ് റെക്സ്‌
വന്നിടത്തേക്ക് തിരിച്ചു പോകാന്‍,
അവനാദ്യം, തിരിച്ചു വച്ചത്,
സ്വന്തം ലിംഗമായിരുന്നു.













2. വില്പന
ചായപ്പീടികക്കാരി ജാനുവും,
വെടി, കുന്നുമ്മല്‍ ശാന്തയും
തമ്മിലെന്താണ് വ്യത്യാസം?
ഒരുത്തി വച്ചുവിളംബുന്നത്,
പോത്തിറച്ചിയെങ്കില്‍,
മറ്റവള്‍ മുളകിട്ട് വയ്ക്കുന്നത്
സ്വന്തമിറച്ചി.

9 comments:

  1. വന്നവഴി എല്ലാവരും മറന്നേക്കുക

    ഒതുങ്ങിയവരികള്‍ ഇഷ്ടമായി

    ReplyDelete
  2. കുഞ്ഞു വരികളിലെ നര്‍മ്മം ബോധിച്ചു.

    ReplyDelete
  3. എന്റെ ബ്ലോഗില്‍ താങ്കള്‍ കൊടുത്ത ലിങ്ക് വഴിയാണ്
    ഇവിടെ എത്തിയത്.
    എന്റെ വരികളുമായി ഇതിലെ രണ്ട് രചനകളും ആശയപരമായി വളരെ അന്തരമുണ്ട്.
    ഒന്നുകില്‍ താങ്കളുടെ വായനയുടെ പ്രശ്നം, അല്ലെങ്കില്‍ എന്റെ എഴുത്തിന്റെ സംവേദന ശേഷിയില്ലായ്മ.
    രണ്ടായാലും അമ്മയെ ഒരിക്കലും ഞാനാ കവിതയില്‍ കൊണ്ട് വന്നിട്ടില്ല.

    അമ്മ എന്നത് അവിടെ ആ കവിതയില്‍ എത്തുന്ന ആളുടെ മനസ്സില്‍ സംഭവിക്കുന്ന ഒന്നാണ്.

    പതിവ് പോലെ വിരിയൊതുക്കിത്തുടങ്ങി എന്ന വരിയില്‍ തന്നെ ഒരു വേശ്യയെ തിരിച്ചറിയാം എന്നാണ് എന്റെ വിശ്വാസം.

    നന്ദി..
    അവിടെ വന്നതിനും,
    കമന്റിയതിനും, ഈ പോസ്റ്റിന്റെ ലിങ്ക് തന്നതിനും.

    (അനുവാചകര്‍ ഇന്നതേ എന്റെ വരികളില്‍ കാണാവൂ,..വായിക്കാവൂ...എന്ന വാശിയല്ല..
    തെറ്റിവായന എന്നത് എന്നെ തന്നെ തെറ്റി വായിക്കലാ‍ണ് എന്നത് കൊണ്ട് മാത്രം...)

    ReplyDelete
  4. ഹാന്‍ലല്ലത്ത്, ശരി, ചിലപ്പോള്‍, ഞാന്‍ 'ഈഡിപ്പസ് റെക്സ്‌' എഴുതിയതിന്റെ ഹാങ്ങ്‌ ഓവറില്‍ നിന്ന് കൊണ്ട് 'അമ്മ' വായിച്ചത് കൊണ്ടാകാം, എനിക്കങ്ങനെ തോന്നിയത്. ലൈംഗികതയും അമ്മയും ആണല്ലോ രണ്ടിടത്തേയും വിഷയം.
    എന്തായാലും ഇപ്പോള്‍ ഒരാവര്‍ത്തി കൂടി വായിക്കുമ്പോള്‍ നേരത്തെ അറിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ അര്‍ഥം ലഭിക്കുന്നുണ്ട് 'അമ്മ'യ്ക്ക്.
    നന്ദി.

    ReplyDelete
  5. വായനയില്‍ ആഴം തോന്നി
    നന്നായി

    ReplyDelete
  6. ആഴത്തിലുള്ള ചിന്തകള്‍....

    ReplyDelete