
ശരിയാണ് ,
ഓര്‍മ്മകള്‍ പെയ്യുന്നത്,
മഴ പോലെയാണ്...
വികാരങ്ങളിലും വിചാരങ്ങളിലും,
നൂല്‍മഴയായി,
പൊടിമഴയായി,
ചിലപ്പോള്‍ പെരു മഴയായി,
ഓര്‍മ്മകള്‍ പെയ്തിറങ്ങും...
ഇട വഴികളിലൂടെ
കരിയിലകളും പഴന്കടലാസുകളും
കുത്തിയൊലിച്ചു
കലങ്ങിമറിഞ്ഞു
ഒഴുകിപ്പോകും...
ഒരേയൊരു വ്യത്യാസം,
ഓര്‍മകളുടെ ആകാശം,
ഒരിക്കലും പെയ്തു തോരുന്നില്ല
എന്നത് മാത്രം...