കിംഗ് ഖാനും, കാപ്ടന്‍ ധോനിയുമൊക്കെ അരങ്ങു വാഴുന്ന പരസ്യ രംഗത്തെ പുതിയ ചര്‍ച്ചാ വിഷയം പക്ഷെ ഇവരൊന്നുമല്ല . മുട്ട ത്തലയും ,ഉരുണ്ട ശരീരവും , മെലിഞ്ഞ കൈകാലുകളുമുള്ള കുറെ കുഞ്ഞു താരങ്ങളാണ്. വോഡഫോണിന്റെ പുതിയ പരസ്യ പരമ്പരയിലെ സൂസു ആണ് ടെലി വിഷന്‍ കാഴ്ച്ചക്കാരുടെ മനംകവര്ന്നിരിക്കുന്നത് . എതിരാളികളായ എയര്‍ടെല്‍ , ഐഡിയ തുടങ്ങിയവരൊക്കെ ബോളി വുഡ് താരങ്ങളുടെ പ്രഭയില്‍ പരസ്യങ്ങള്‍ ഒരുക്കുമ്പോഴും വളരെ വ്യത്യസ്തമായ സമീപനത്താല്‍ ശ്രദ്ധേയമായിരുന്നു വോഡ ഫോണിന്റെ പരസ്യങ്ങള്‍. മുന്‍പ് ഹച്ച് ആയിരുന്നപ്പോള്‍ തന്നെ പഗ് എന്ന പട്ടിക്കുട്ടിയുടെ സാഹസംങള്‍ , മറ്റു പരസ്യങ്ങളെക്കാള്‍ ഒരു പടി മുന്നിലായിരുന്നു. ആ പരസ്യങ്ങള്‍ മൃഗ സ്നേഹികളുടെ ചെറിയ എതിര്‍പ്പുകല്‍ക്കൊക്കെ ഇടയാകി എന്നത് മറൊരു കാര്യം. അതെ പോലെ പഗ് സീരീസിനു ശേഷം എത്തിയ , വലിയ താരങ്ങള്‍ ഒന്നും ഇല്ലാത്ത ,ആകര്‍ഷങ്ങലായ പരസ്യങ്ങളും വന്നു. പരീക്ഷാ ഹാളില്‍ സഹ പാറിയുടെ പെന്നിലെ മഷി തീര്ന്നു പോകുമ്പോള്‍, ഡെസ്കില്‍ മഷി ഇറ്റിച്ചു കൊടുക്കുന്ന മിടുക്കന്റെ രംങളൊക്കെ ഹിറ്റ് ആയിരുന്നു. ഇപ്പോല്‍ ഇതാ സൂസു എന്ന പേരില്‍ പുതിയ തരംഗം.
പെട്ടന്ന് കാണുമ്പോള്‍ അനിമാഷന്‍ ആണെന്ന് തോന്നുന്നവയാണ് പുതിയ ദൃശ്യംങള്‍. എന്നാല്‍ യഥാര്ത്ഥ മനുഷ്യരാണ് സൂസുവിന്റെ വേഷങ്ങള്‍ക്കുള്ളില്‍. ബാം ഗ്ലൂരിലെ 'നിര്‍വാണ' പരസ്യ എജെന്സി ആണ് സൌത്ത് ആഫ്രിക്കയിലെ പ്ലാടിപ്പസ് സ്റ്റുഡിയോ യുമായി സഹകരിച്ചു ആണ് ഈ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിര വാണയിലെപ്രകാശ് വര്‍മയാണ് ചിത്രംങലുറെ സംവിധായകന്‍. മുംബൈയില്‍ നിന്നുള്ള താരങ്ങള്‍ (പ്രധാനമായും സ്ത്രീകള്‍ ) ആണ് സൂസു ആയി അഭിനയിച്ചിരിക്കുന്നത്. ചലിക്കുമ്പോള്‍ ചുളിവ് വീഴാത്ത കട്ടിയുള്ള തുണി കൊണ്ടു ഉണ്ടാക്കി ഉള്ളില്‍ പഞ്ഞി നിറച്ച വേഷങ്ങള്‍ ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വലിയ തലയും, ശരീരവും , മെലിഞ്ഞ കൈ കാലുകളും കൂടിയാവുമ്പോള്‍ സൂസു ചെറിയ ജീവികളാണ് എന്നതോന്നലുണ്ടാകുന്നു. പക്ഷെ യഥാര്‍ഥത്തില്‍ സാധാരണ മനുഷ്യരേക്കാള്‍ ഉയരമുണ്ട് സൂസുവിനു. സൂസുവിന്റെ വായ വരെ മാത്രമെ ഉള്ളിലുള്ള നടന്ഉയര മുള്ളു . അതെ പോലെ 20 ഫ്രൈംസ് / വേഗതയിലാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതും ചിത്രങ്ങള്‍ ആനിമാഷനാണ് എന്ന് തോന്നിപ്പിക്കുന്നു. മലയാളിയായ പ്രകാശ് വര്‍മ ഇന്റര്‍ നാഷണല്‍ റോമിങ്ങിന്റെ പരസ്യത്തില്‍, പൊറോട്ട പുട്ടും കടലേം , കപ്പ മീന് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിടുന്ദ്.
സുസിവിനെ കാണാന്‍ ഇവിടെ ഞെക്കുക
വലിയ തലയും, ശരീരവും , മെലിഞ്ഞ കൈ കാലുകളും കൂടിയാവുമ്പോള്‍ സൂസു ചെറിയ ജീവികളാണ്
ReplyDeleteനന്ദി.... കൂട്ടുകാരാ
ee vivarnagalkku nandi
ReplyDelete:-)
ReplyDeletevery very informative..Thanks Samshya..!
ReplyDeleteആഹാ .. അപ്പൊ അത് ആനിമാഷന്‍ അല്ല ...അല്ലെ??
ReplyDeleteമാധവന്റെയും, അഭിഷേകിന്റെയുമൊക്കെചളി പരസ്യങ്ങള്‍ കണ്ടു മടുത്തിരിക്കുംബോലാണ് സൂസുവിന്റെ വരവ്... അടിപൊളി.. hats off to the creaters... :)
ReplyDeleteവിവരങ്ങൾക്ക് നന്ദി...
ReplyDeleteസൂസുവിനെ ഇപ്പൊഴാ പരിചയപ്പെട്ടതു കെട്ടോ. നന്ദി പരിചയപ്പെടുത്തലിന് :)
ReplyDeleteഞങ്ങളൊക്കെ കരുതിയിരുന്നത് ആനിമാഷന്‍ ആണെന്നായിരുന്നു..
ReplyDeleteനന്ദി കേട്ടോ..ഈ വിവരത്തിന്
സൂസു എന്റെ ഇഷ്ട താരം...നന്ദി...
ReplyDelete