മുന്നറിയിപ്പ്: മാര്കേസിനെയോ കിം കി ദുകിനെയോ പോയിട്ട്, എന്നെപോലും എനിക്ക് നേരിട്ടു പരിചയമില്ല...
പുതിയ സിനിമയുടെ തിരക്കുകളിലായിരുന്നു,
കിം കി ദുക്.
സോളി ലാണെന്ന് തോന്നുന്നു,
ഒരു വിജനമായ ഒരു തെരുവില്‍,
കാന്‍വാസില്‍ ചായം തേച്ചുകൊണ്ടിരിക്കുന്ന
ചിത്രകാരനെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു, കിം.
പക്ഷെ , എത്ര ശ്രമിച്ചിട്ടും,
തന്റെ മനസ്സിലുള്ള ഫ്രയിം
കിമിന് പകര്‍ത്താന്‍ കഴിഞ്ഞില്ല...
ഒടുവില്‍, ലൈറ്റ് മീറ്ററും, തൊപ്പിയും
നിലത്തെറിഞ്ഞു, കിം പറഞ്ഞു:
'തേങ്ങാക്കുല'.
'കോളറ ക്കാലത്തെ പ്രണയ' ത്തിനു ശേഷം,
'പരാജിതന്റെ സുവിശേഷം '
എഴുതാനിരിക്കുകയായിരുന്നു മാര്‍ക്കേസ്.
മേശമേല്‍ കന്യകയായിരിക്കുന്ന
വെള്ള പേപ്പറിനു മുന്നില്‍, ചുവന്ന മഷി
പേനയുമായി മാര്‍ക്കേസ് പുലര്‍ച്ച മുതല്‍
തപസ്സിരിക്കുകയായിരുന്നു.
നിലത്തും, ചുവരിലുമേ ല്ലാം
കുടഞ്ഞെറിഞ്ഞ ചുവന്ന ചോരപ്പൊട്ടുകള്‍...
അവസാനം, കടലാസ് കുത്തിക്കീറി
പേന ചുവരിലെറിഞ്ഞു മാര്‍കേസ് പറഞ്ഞു:
'ഒലക്കേടെ മൂഡ് ' .
മാസങ്ങളായി, ആള് കേറാത്ത ചായപീട്യ പോലെ
പോസ്ടില്ലാത്ത ബ്ലോഗും തുറന്നു വച്ചിരിക്കയാണ് ഞാന്‍...
ഇന്നെങ്കിലും ഒരു പോസ്ടിടണം...
തിളങ്ങുന്ന മോണിറ്ററില്‍ നോക്കിയിരുന്നു,
കീ ബോര്‍ഡില്‍ കട കട അടിച്ച് കൊറേ നേരം...
അവസാനം ഞാനും പറയട്ടെ,
'മാങ്ങാ തൊലി ' .
രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
ഉവ്വ മാങ്ങാത്തൊലി, വഴിയിലിടല്ലേ വഴുക്കി വീഴും.
ReplyDelete