രണ്ടു കവിതകള്‍

ഉറക്കം
ഉറക്കം മിക്കവാറും ഒരു കുളിയാണ്..
ഒരു പകലിന്റെ മൊത്തം ഓര്‍മകളും
സ്വപ്നങ്ങളുടെ ലൈഫ് ബോയ്‌ കൊണ്ടു
നമ്മള്‍ കഴുകി കളയുന്നു...

നോവല്‍
പ്രിയപ്പെട്ടവളെ,
നിന്റെ ജീവിതത്തിലെ ആണുങ്ങളെക്കുറിച്ച്
നോവലെഴുതുമ്പോള്‍,
ആദ്യത്തെ അദ്ധ്യായം,
നീ എന്നെക്കുറിച്ചു എഴുതുമോ?

No comments:

Post a Comment