ക്രിക്കെറ്റ് ഇന്ത്യന്‍കായികരംഗത്തെ നശിപ്പിച്ചു?? !!

അങ്ങനെ ഒരു ഒളിമ്പിക്സ് കൂടി കൊടിയിറങ്ങി. 50 -ലേറെ സ്വര്‍ണത്തിന്റെ മെഡല്‍ വേട്ടയുമായി ചൈന ആതിദേയത്വത്തിന്റെ മഹിമയോടോപ്പം ലോക കായിക വന്‍ശക്തി എന്ന തലയെടുപ്പ് കൂടി നേടി. ചൈനക്ക് പിറകില്‍ 35- ലേറെ സ്വര്‍ണവുമായി അമേരിക്കയും 23 സ്വര്‍ണവുമായി റഷ്യയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. പങ്കെടുത്ത എട്ടു ഇനങ്ങളിലും രേക്കോര്‍ദുകളോടെ ഒരു ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടുന്ന താരം എന്ന ബഹുമതി നേടി അമേരിക്കന്‍ സുവര്‍ണ്ണ മത്സ്യം ഫെല്‍‌പ്സ് , മനുഷ്യ വേഗത്തിനു പുതിയ അളവുകോലായി ജമൈക്കന്‍ എക്സ്പ്രെസ്സ് ഉസ്സൈന്‍ ബോള്‍ട്ട് , സ്വന്തം രേകൊര്ടുകള്‍ തിരുത്തുന്നതില്‍ രേക്കൊര്‍ദിട്ട ഇസ്സിന്‍ ബയെവ - അങ്ങനെ ചരിത്ത്രത്തില്‍ ഇടം പിടിച്ച ചില അത്ഭുത പ്രതിഭകളെയും ബീജിങ്ങില്‍ കണ്ടു. ചരിത്രത്തില്‍ ആദ്യമായി മൂന്ന് മെഡല്‍ നേട്ടത്തോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ അന്‍പതാം സ്ഥാനത്തെത്തി. പക്ഷെ ലോക കായിക മേളയില്‍ 110 കോടി ജനങ്ങള്‍ അര്‍ഹിക്കുന്നത് വെറുമൊരു സ്വര്‍ണവും അന്‍പതാം സ്ഥാനവുമാണോ? ഒന്നോര്‍ക്കുക , ചൈനയെ ഒഴിച്ച് നിര്‍ത്തിയാല്‍ മെഡല്‍ പട്ടികയില്‍ ആദ്യ പത്തു രാജ്യങ്ങളുടെ ആകെ ജനസംഖ്യ ഇന്ത്യയുടെതിനു അടുത്തു വരില്ല .


ഭൂമിയിലെ ആറ് മനുഷ്യരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. എന്നാല്‍ നൂറു വര്‍ഷത്തെ ഒളിമ്പിക് ചരിത്രത്തില്‍ 4200 ഓളം സ്വര്‍ണ മെടലുകളില്‍ ഇന്ത്യന്‍ പ്രാതിനിധ്യം വെറും ഒന്‍പതു. !!! ഹോക്കിയിലെ 8 സ്വര്‍നങ്ങളും പിന്നെ ഇപ്പോള്‍ ബിന്ദ്രയുറെ ഒന്നും. 1928- 1956 കാലത്തും പിന്നെ 1964, 1980 ഒളിമ്പിക്സുകളിലും ഇന്ത്യ ഹോക്കേ രാജാക്കന്മാരായി. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നേറുന്നത് കണ്ടു ക്രുദ്ധനായ അഡോള്‍ഫ് ഹിറ്റ് ലര്‍ 1936 ഇന്ത്യ - ജര്‍മനി മറ്സരത്തിനിടക്ക് സ്റേ ഡി യംവിട്ടുപോയത് ചരിത്രം. (അതെ ഹിറ്റ് ലര്‍ തന്നെ പിന്നീട് ധ്യാന്‍ ചന്ദിന് ജര്‍മന്‍ പൌരത്വവും ഉയര്ന്ന ജോലിയുമൊക്കെ വാഗ്ദാനം ചെയ്തത് വേറെ കഥ.) 1928 - 1956 കാലത്ത് കളിച്ച 24 മത്സരങ്ങളില്‍ 24 ഉം ജയിച്ച പുകള്‍ പെറ്റ ഇന്ത്യന്‍ ഹോക്കേ ടീമിന്റെ പിന്മുരക്കാര്‍ ബീജിങ്ങില്‍ എത്താന്‍ പോലും കഴിയാതെ യോഗ്യതാ റൌണ്ടില്‍ തോറ്റു മടങ്ങി.

വെറുമൊരു മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യക്ക് ഇത്രയൊക്കെ സാധിച്ചത് തന്നെ നേട്ടമാനെന്നാണ് വാദമെങ്കില്‍ ഇന്ത്യയുടെ വാര്ഷിക ആളോഹരി വരുമാനവുമായി മെഡല്‍ പട്ടികയില്‍ മുന്നിലുള്ള കേനിയയെയും എത്യോപിയയെയും ഒക്കെ താരതമ്യം ഒന്നു താരതമ്യം ചെയ്തു നോക്കൂ. യഥാര്‍ത്ഥത്തില്‍ കായിക രംഗത്ത്‌ നമ്മുടെ പിന്നോക്കാവസ്ഥക്ക് കാരണം നമ്മുടെ അനാസ്ഥയും
അവഗണനയും തന്നെ ആണ്. സ്പോര്‍ട്സ് എന്ന് പറഞ്ഞാല്‍ നമുക്ക് ക്രിക്കെറ്റ് മാത്രമാണ്.
ബര്നാദ് ഷാ ഒരിക്കല്‍ ക്രിക്കെ റ്റിനെ കുറിച്ച് പറഞ്ഞു " പതിനൊന്നു വിഡ്ഢികള്‍ കളിക്കുകയും , അത് പതിനൊന്നായിരം വിഡ്ഢികള്‍ നോക്കി നില്‍ക്കുകകയും ചെയ്യുന്ന കൊപ്രായമാണ് ക്രിക്കെറ്റ്. " നമ്മുടെ കാര്യത്തില്‍ വായും പൊളിച്ചിരിക്കുന്നത് പതിനോന്നായിരത്തിനു പകരം പതിനൊന്നു കോടി വിഡ്ഢികള്‍ ആണെന്ന് ഒരു വ്യത്യാസം മാത്രം. കൊളോണിയല്‍ കാലത്തിന്റെ സൃഷ്ടിയായ ക്രിക്കെറ്റ് ഇന്ന് കുത്തകകളുടെ ഏറ്റവും വലിയ പ്രച്ചരനായുധമായി മാറിയിരിക്കുന്നു. അങ്ങനെ ഇന്ത്യന്‍ കായിക രംഗത്തെ തന്നെ വിഴുങ്ങികൊണ്ടിരിക്കുകയാണ് ഈ 'കിറുക്കെറ്റ്' . ഒരു ദിവസം മുഴുവനായി നീളുന്ന ടിവി സമ്പ്രെക്ഷനാട്തിനടക്ക് , ഓരോ ഓവരിനിടയിലും' ഓരോ തവണ പന്ത് ബൌണ്ടറി കടക്കുമ്പോഴും കോളയുടെയും പിസ്സയുടെയും 'നാനോ' കാറുകളുടെയും പരസ്യം സ്ക്രീനില്‍ നിറയുന്നു. മറ്റു കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കെറ്റ് മാത്രം ഇന്ത്യില്‍ ഇങ്ങനെ വളരാന്‍ കാരണം അതാണ്‌. ഫുത്ബോളിലോ, ഹോക്കിയിലോ' മറ്റു അതലെട്ടിക് ഇനങ്ങളിലോ ഒന്നും തന്നെ ഇങ്ങനെ പരസ്യം കുത്തിനിറച്ച് കാണികളില്‍ എത്തിക്കനാവില്ല . വന്‍ കമ്പനികള്‍ക്ക് തങ്ങളുടെ പരസ്യം കാണികളില്‍ എത്തിക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ക്രിക്കെട്ടും ക്രിക്കെറ്റ് താരങ്ങളും.

യഥാര്‍തത്തില്‍ ഇന്ത്യയില്‍ ക്രികെറ്റ് വളര്‍ത്തിയത് കാണികളും കളിക്കാരുമായിരുന്നില്ല. മരിച്ചു, പരസ്യ രാജാക്കന്മാരായിരുന്നു. അതുകൊണ്ടാണ് വെറുമൊരു തുടക്കക്കാരന്‍ മാത്രമായ ശ്രീ സാന്ത് അന്താരാഷ്ട്ര താരമായ അഞ്ചു ബോബി ജോര്‍ജിനെ മറികടന്നു കായിക കേരളത്തിന്‍റെ പുതിയ മുഖമാകുന്നത്. പണമാണ് കായികരങ്ങത്തു ഇന്ത്യയുടെ മുഖ്യ പ്രതി ബന്ധമെന്നാണ് വാദം. എന്നാല്‍ തീരെ അത്ഭുദകരമല്ലാതത ഒരു കണക്കു പറയാം. ഫിഫ കഴിഞ്ഞാല്‍ ഏറ്റവും വരുമാനമുള്ള കായിക സംഘടന ബി സി സി ഐ ആണ്. !! ഓരോ കളിക്കും പരസ്യ ഇനത്തില്‍ ബി സി സി ഐക്ക്കിട്ടുന്നത് കോടികളാണ്. 20-20 മാമാങ്കത്തിന്റെ വരവോടെ ക്രിക്കെറ്റ് പൂര്‍ണമായും ഒരു ബിസിനസ് മാത്രമായി മാറി. ലളിറ്റ് മോഡിയുടെ വമ്പന്‍ ഐ പി എല്‍ സ്വപ്നം യാതാര്ത്യമായത്തോടെ ഇന്ത്യന്‍ കായിക രംഗത്ത്‌ ക്രിക്കെടിന്റെ ആധിപത്യം പൂര്‍ണമാവുകയും ചെയ്തു. ഇനിയിപ്പോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് തലയെടുപ്പോടെ പറയാന്‍ വല്ല നേട്ടവും വേണമെന്കില്‍ ക്രിക്കെറ്റ് ഒളിമ്പിക് ഇനമാക്കേണ്ടി വരും.

അഭിനവ് ഭിന്ദ്രയുറെ സുവര്‍ണ നേട്ടം നമ്മെ പലതും പഠിപ്പിക്കുന്നുണ്ട്. മികച്ച പരിശീലനവും സൌകര്യങ്ങളും ലഭിച്ചാല്‍ നമുക്കും ലോക കായിക രംഗത്ത്‌ പലതും പ്രതീക്ഷിക്കാനുണ്ട് എന്ന സത്യം. മൂന്ന് ഒളിമ്പിക് മെഡല്‍ എന്ന നേട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടെന്കിലും ഇന്ത്യന്‍ കായിക രംഗത്ത്‌ ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാമോ?

3 comments:

  1. ആര്‌ ഇന്ത്യന്‍ കായിക മേധാവികള്‍ ഉണരുമെന്നോ?അതിന്‌ ഒരു നൂറ്‌ ഒളിമ്പിക്സ്‌ ഇനിയും കഴിയേണ്ടി വരും.

    ReplyDelete
  2. പനൂരാനെ എന്തിനാണു ക്രികെറ്റിനെ കുറ്റം പറയുന്നത് ? പട്ടിണി കിടന്നു കയികമികവ് തെളിയിക്കാന്‍ ആരെക്കൊണ്ടു പറ്റും ? പത്തുപുത്തന്‍ പരസ്യ രാജാക്കന്മാരാല്‍ ക്രിക്കറ്റു കളിക്കാര്‍ക്കു കിട്ടുന്നെങ്കില്‍ അതില്‍ എന്തു തെറ്റ്? മൈക്കിനു മുന്‍പില്‍ നിന്നു ഉളുപ്പില്ലാതെ ഗീര്‍വണം വിട്ടു, പിന്നെ കൊതിക്കെറുവ് കാട്ടുന്ന രഷ്ട്രീയക്കരെക്കളും ഭേദമല്ലെ ബി സി സി . ഇനി ബിസിസിയും ക്രിക്കറ്റിതര കായിക ഇനങ്ങള്‍ക്കു സഹയങ്ങള്‍ നല്‍കും എന്നു പറയുന്നുണ്ടല്ലൊ. പിന്നെ അവരെ എന്തിനു പഴിക്കണം.

    ReplyDelete
  3. പാനൂരാന്‍ എല്ലാം പറഞ്ഞല്ലോ എനിക്കിനി ഒന്നും പറയാനില്ല

    ReplyDelete