രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
ഏഴാം ക്ലാസ്സിലെ പാഠപുസ്തകവും ചില ചോദ്യങ്ങളും..
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലങ്ങള്‍ക്ക് ശേഷമാണ് സ്വാശ്രയ പ്രശ്നമാല്ലാതെ മറ്റൊരു ചര്ച്ച നടക്കുന്നത്. അതും തീരെ ശ്രദ്ധിക്കപ്പെടാതെ കിടന്ന പ്രാഥമിക വിദ്യഭ്യാസ മേഖലയില്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം വിദ്യാഭ്യാസം സി.പി.എം. തന്നെ കയ്യാളിയതും ഇങ്ങനെ ഒരു വിവാദമുണ്ടായതും തീര്ത്തും യാധുര്ചികമാന്നെന്നു കരുതാനാവില്ല.
( ദിവസങ്ങള്‍ക്ക് മുന്നേ തന്നെ വിവാദമായ ഏഴാം ക്ലാസ്സിലെ പാടപുസ്തകത്തിന്റെ പി ഡി എഫ് ഫയല്‍ എനിക്ക് മെയിലില്‍ കിട്ടിയിരുന്നു. പക്ഷെ ബ്ലോഗില്‍ അത് അപ്ലോഡ് ചെയ്യാനാവതതിനാല്‍ മറ്റു വല്ല ഫോര്മാട്ടിലെക്കും മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ . അപ്പോഴാണ് ദേവന്റെ ബ്ലോഗില്‍ അത് കണ്ടത്. )
ഇനി രണ്ടു മൂന്ന് ചോദ്യങ്ങള്‍ .
കാലങ്ങളായി നമ്മള്‍ പാഠപുസ്തകങ്ങളില്‍ ഈശ്വരനെ കുറിച്ചും മതങ്ങളെ കുറിച്ചും പഠിപ്പിക്കുന്നു.
ശാസ്ത്രീയമായ ഒരു തെളിവുകലുമില്ലാതെ കൃഷ്ണനെ കുറിച്ചും ക്രിസ്തുവിനെ കുറിച്ചുമുള്ള കഥകളും കവിതകളും പഠിപ്പിക്കുന്നു.എന്തുകൊണ്ട് "ഈശ്വരന്‍ ഇല്ല" എന്നുള്ള ഒരു സാധ്യത കൂടി ഉണ്ട് എന്ന് ഒരിക്കലും പഠിപ്പിക്കുന്നില്ല.??? എന്താണതില്‍ തെറ്റ്.?? ഈ രണ്ടു ആശയങ്ങളും നന്നായി മനസ്സിലാക്കി തനിക്ക് ശരിയെന്നു തോന്നുന്നത് തിരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവധിക്കുകയല്ലേ വേണ്ടത്?
ഈ പരിഷ്കാരം കൊണ്ടുവന്ന സര്‍ക്കാര്‍ ജനാധിപത്യ രീതിയിലൂടെ വന്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ ആണ്. അവരുടെ പ്രത്യയ ശാസ്ത്രങ്ങളെ അഞ്ചു വര്‍ഷത്തെക്കെന്കിലും മലയാള ജനത അന്ഗീകരിച്ചതാണ്. അപ്പോള്‍ പിന്നെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിചിട്ടില്ലാത്ത എന്‍ എസ് എസ് നേതാക്കളും ബിഷപ്പുമാരും ഇതിനെ എതിര്‍ക്കുന്നതില്‍ എന്താണ് അര്‍ത്ഥം?
വിവാദമായ പാദത്തില്‍ എവിടെയാണ് മത നിഷേധവും ഈശ്വര നിഷേധവും??
മതത്തെ പാടത്തിലെവിടെയും തള്ളി പറയുന്നില്ല. താന്‍ ഏത് മതം സ്വീകരിക്കണമെന്ന് ഒരാള്‍ക്ക് തീരുമാനിക്കാന്‍ അവകാശമില്ലേ? പൌരന്റെ മൌലികാവകാശത്തില് കയ്യ് കടത്താന്‍ ആര്‍ക്കാണ് അവകാശം?
ദിവസങ്ങള്‍ക്ക് മുന്പ് മലയാളികള്‍ ആഖോഷിച്ച മറ്റൊരു സംഭവമായിരുന്നു കപട സന്യാസി വേട്ട . അന്ന് കള്ള സന്യാസികള്‍ക്കെതിരെ പ്രതിപക്ഷവും എന്‍ എസ് എസും ഒക്കെ ഘോരഘോരം പ്രസങ്ങിച്ചതാണ്. എന്നാല്‍ കള്ള സന്യാസിമാര്‍ക്ക് വളം വച്ചു കൊടുക്കുന്ന അന്ധവിശ്വാസങ്ങളും മതത്തിലും ഈശ്വരനിലുമുള്ള അതിവിശ്വാസവും അല്പ്പമെന്കിലും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അവര്‍ തന്നെ ശ്രമിക്കുമ്പോള്‍ മലയാളികള്‍ മുമ്പെ തന്നെ തിരിച്ചരിഞ്ഞിട്ടുള്ള കപട മുഖങ്ങലാണു അഴിഞ്ഞു വീഴുന്നത്.
Labels:
പ്രതികരണം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
തീര്‍ച്ചയായും.
ReplyDeleteനന്നായി,
ReplyDeleteനല്ല ലേഖനം...
എന്റെ ബ്ലോഗ് കൂടി ഒന്നു നോക്കികോള്ളൂ....
ReplyDeleteസത്യം ആണ് . കുട്ടികള്‍ ഇതും പഠിക്കണം
ReplyDeleteജീവന്റെ മതത്തെക്കുറിച്ച് തര്‍ക്കിക്കുന്നതിന്നു പകരം അവനെ സംബന്ധിച്ച് അത് ഒരു വലിയ കാര്യമാണോ എന്ന് ആദ്യം ചിന്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു.....
ReplyDeleteഒരു പ്രൈമറി വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇതല്ല വലിയ കാര്യമെന്ന് മനസ്സിലാക്കുകയും അതിനുതകുന്ന നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു.....
Everyone knows that there is nothing wrong in the text. The opposition parties and others were waiting for a chance to embrace the Government and they got a chance in this. The left parties with their poor media management and public relations are adding fuel on the fire. First of all they should ask the leaders like Mr. Sudhakaran , sfi and dyfi leaders to shut their mouth and go for a discussion with all the concerned . It is pity that, we are wasting our time and public money for nothing....
ReplyDelete