ഏഴാം ക്ലാസിലെ പാഠം : അജ്ഞാതന് മറുപടി നല്‍കാന്‍ ഒരു ശ്രമം.

എഴാം ക്ലാസിലെ പാഠപുസ്തകത്തെ കുറിച്ച് ഞാന്‍ എഴുതിയ കഴിഞ്ഞ പോസ്റ്റിനു മറുപടിയായി അജ്ഞാതന് തന്റെ പോസ്റ്റിലേക്ക് ലിങ്ക് തന്നിരുന്നു. അജ്ഞാതന് മറുപടി നല്‍കാന്‍ ശ്രമിക്കു കയാണ് ഇവിടെ.



ഒന്നാമത്തെ പോയിന്റ്.മതം ആവശ്യമില്ലെന്ന് പാഠത്തില്‍ എവിടെയും പറയുന്നില്ല.ജീവന്‍ വലുതാവുമ്പോള്‍ അവനു ഇഷ്ടപെട്ട മതം തിരഞ്ഞെടുക്കട്ടെ എന്ന് പാഠത്തില്‍ പറയുന്നുണ്ട്.ഒരാള്‍ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാന്‍ അയാള്‍ക്ക്‌ അധികാരമില്ലേ?മതത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും കാരണം മതത്തെ കുറിച്ചുള്ള അഞ് ജതയാണ്.അത് ചേട്ടന്റെ തന്നെ ഒരു പോസ്റ്റില്‍ പറയ്ന്നുണ്ടല്ലോ.മതത്തിന്റെ പേരില്‍ പ്രശ്നങ്ങലുണ്ടാകുന്നത് ന്യൂന പക്ഷം മാത്രമാണ് എന്ന്.ശരിയാണ് , പ്രശനങ്ങലുണ്ടാക്കുന്നത് ന്യൂന പക്ഷമാണെങ്കിലും അതിന്റെ ദുരനുഭാവ്ങള്‍ ഭൂരിപക്ഷത്തെയും ബാധിക്കുന്നുണ്ടല്ലോ ?മതമാണ്‌ ശരിയെന്നും അത് മാത്രമാണ് ശരിയെന്നും ചെറുപ്പത്തിലെ പഠിപ്പിക്കപെടുന്നവരാന് പിന്നീട് മതതി൯ന്ടെ പേരില്‍ കലഹങ്ങള്‍ക്ക് ഇറങ്ങുന്നത് .അപ്പോള്‍ പിന്നെ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നെ ഒരു ജീവിത രീതിയിലേക്ക് കുട്ടികളെ തള്ളിവിടുന്നതിലും നല്ലതല്ലേ താന്‍ എങ്ങനെ ജീവിക്കണമെന്ന് അവന്‍ തന്നെ തീരുമാനിക്കുന്നത്?പിന്നെ മാധ്യമത്തില്‍ വന്ന ലേഖനത്തിലെ മിശ്ര വിവാഹത്തിനെതിരെയുള്ള ഒളിയമ്പുകള്‍.മതം മനുഷ്യന് വേണ്ടിയാന്നു. അല്ലാതെ മനുഷ്യന്‍ മതത്തിന് വേണ്ടിയല്ല. തനിക്കു ഇഷ്ടപെട്ട , തന്നെ മനസിലാക്കുന്ന ഒരു ജീവിത പന്കാളിയെ നേടുന്നതില്‍ നിന്നും മതം ഒരാളെ വിലക്കുന്നുന്ടെന്കില്‍ പിന്നെ മതത്തിന്റെ അന്തസത്ത എന്താന്നു?മതമാണോ വലുത് ? അതോ വ്യക്തിയും അവന്റെ ജീവിതവുമോ?പിന്നെ ജീവന്റെ വിവാഹ സമയത്ത് മതത്തെക്കുറിച്ച് ചോദ്യമുയരുന്ന ഘട്ടം. ജീവന്‍ ഒറ്റക്കല്ലല്ലോ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നത്?ജീവന്റെ കൂടെ അവനു യോജിച്ച ഒരു "ജീവിത"മോ 'ജീവി'യോ പടിക്കുന്നുണ്ടാവുമല്ലോ?അവന്‍ അവളെ കെട്ടി( അല്ലെങ്കില്‍ ജീവന്‍ ചോദിക്കനിടയുള്ളത് പോലെ വിവാഹമെന്ന ഒരു ആര്‍ഭാടവും ചടങ്ങ് മൊന്നുമില്ലാതെ തന്നെ ) സുഖമായി ജീവിച്ചോളും .പിന്നെ മതത്തിന്റെ അടിസ്ത്താനതിലുള്ള രാഷ്ട്രീയ പാര്‍ടികളെ ഇല്ലാതാക്കുകയെന്ന രഹസ്യ അജണ്ട . ഇനി അഥവാ അങ്ങനെ ഒരു അജണ്ട ഉണ്ടെന്കില്‍ തന്നെ എന്താണതില്‍ തെറ്റ്?മതത്തെ രാക്ഷ്ട്രീയ ലാഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയേണ്ടത് തന്നെയല്ലേ? മതവും ഈശ്വരനുമൊക്കെ തികച്ചും വ്യക്തി നിഷ്ടമായ ആശയങ്ങളാണ് അതിനെ സ്ഥാപന വത്കരിക്കുന്നതിലൂടെ മത നേതാക്കളുടെ താല്പര്യങ്ങലെയാനു സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

5 comments:

  1. തിരക്കിട്ട് എഴുതിയത് കൊണ്ട് ആശയങ്ങള്‍ ക്രമീകരിക്കാനോ എഡിറ്റു ചെയ്യാനോ പറ്റിയില്ല.

    അക്ഷര തെറ്റുകളും കണ്ടേക്കാം. മുന്‍‌കൂര്‍ ജാമ്യമെടുക്കുന്നു.

    ReplyDelete
  2. വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കണമെങ്കില്‍ സ്ക്കൂളുകളില്‍ മത പഠനം നിര്‍ബന്ധമാക്കേണ്ടി വരും, കാരണം ഏതെങ്കിലും ഒന്നിനെക്കുറിച്ചറിയാതെ എങ്ങിനെ അതിനെ എതിര്‍ക്കും? എങ്ങിനെ അതിനെ അനുകൂലിക്കും? (എങ്ങിനെ മതം തിരഞ്ഞെടുക്കും എങ്ങിനെ മതം വേണ്ട എന്ന് വെയ്ക്കും എന്ന് വിവക്ഷ)

    ReplyDelete
  3. ഇപ്പോള്‍ ഓള്‍ റെഡി വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം തെരെഞെടുക്കുന്നുണ്ടല്ലോ..
    മതമില്ലാത്തവര്‍ ഭരിച്ച് ജനങള്‍ക്ക് ഉപകാരമുള്ള വല്ലതും ചെയ്ത് കണ്ടാല്‍ മതി

    ReplyDelete
  4. മതങ്ങളെക്കുറിച്ച് സന്തുലിതവും ശാസ്ത്രീയവുമായി സ്കൂളുകളില്‍ പഠിപ്പികുന്നതിനുഞാന്‍ എതിരല്ല. കേരള ഗവന്‍മെന്റിന്റെ കാര്യം എനിക്കറിയില്ല. :) പക്ഷെ മതങ്ങളെ കുറിച്ചു വിദ്യാലയങ്ങളില്‍ ഒരക്ഷാരം പോലും മിണ്ടിപോകരുതെന്നും അതിനിവിടെ മതങ്ങള്‍ തന്നെ നടത്തുന്ന പാഠ ശാലകളുണ്ട് എന്നുമാണല്ലോ ഒരു മത നേതാവ് പറഞ്ഞതു. ( പേരു കൃത്യ മായി ഓര്‍ക്കുന്നില്ല )

    അടകോടന്‍ പറഞ്ഞതു എനിക്ക് മനസ്സിലായില്ല : ഇപ്പോള്‍ വലുതാകുമ്പോള്‍ ആരാണ് സ്വന്തം മതം തിരഞ്ഞെടുക്കുന്നത്?

    യഥാര്‍ത്ഥത്തില്‍ ഒരാള്‍ ഏത് മതം തിരഞ്ഞെടുക്കുന്നു എന്നതല്ല പ്രശ്നം. അയാള്‍ തന്റെ മതിതിലെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും മറ്റു മതങ്ങളെയും എങ്ങനെ കാണുന്നു എന്നതാന്നു പ്രശ്നം.

    പിന്നെ മതമില്ലാത്തവന്‍ ഭരിക്കുന്ന കാര്യം.

    (ഓഫ് ടോപിക്കായി ഒരു കാര്യം പറയട്ടെ ഞാന്‍ ഒരു കമ്മ്യുണിസ്റ്റ് ഒന്നുമല്ല. ) മതമില്ലതവന് മതത്തെ മത വിശ്വാസികളെയും ഭരിക്കാനുള്ള അവകാശമില്ലല്ലോ. ഉണ്ടായിരുന്നെന്കില്‍ സ്വാശ്രയ പ്രശ്നവും ഇപ്പോള്‍ പാഠപുസ്തകവും ഒന്നും ഇത്ര വഷലാവുകയില്ലായിരുന്നു



    മലയാളിയുടെ ലിങ്ക് കണ്ടു.

    തീര്ച്ചയായും വളരെ പോസിടീവ് ആയ ചില വാഘഗതികള്‍ അതിലുണ്ട് ക്രിയാത്മകമായ് വിമര്‍ശനങളും.

    ശ്രദ്ധാപൂര്‍വ്വം അത് വായിച്ചതിനു ശേഷം മറു പടി നല്‍കാം.

    ReplyDelete