scene 1
(ദുര്യോധനന്റെ അന്തപുരം. പരംബരാഗതമായി കാണിക്കാറുള്ള അതേ set up. തിളങ്ങുന്ന തൂണുകളും മററും. camera അന്തപുരത്തിന്റെ കവാടത്തില് നിന്നും rotate ചെയ്യുന്നു. ഇടനാഴിയിലൂടെ നടന്നു വരുന്ന ദുര്യോധനന്. ഭാര്യ ഭാനുമതിയെ കാണാനാണു വരവ്. happy mood .
ദുര്യോധനന് വാതില്കലെത്തുന്നു. camera അന്തപുരത്തിനു പുറത്തു നിന്നും ഉള്ളിലേക്ക് zoom in ചെയ്യുന്നു. ഉള്ളില് നിന്നും കളിചിരികള് കേള്ക്കുന്നു. ഭാനുമതിയോടൊപ്പം കറ്ണ്ണനുമുണ്ടു അകത്ത്.
ദുര്യോധനന് വാതില്ക്കലെത്തുംബോള് കട്ടിലിനടുത്ത് നില്ക്കയാണു കറ്ണ്ണന്. കിടക്കയിലും നിലത്തുമായി ഭാനുമതിയുടെ മാല പൊട്ടിയ മുത്തുകള് ചിതറി കിടക്കുന്നു. സംശയകരമായ സാഹചര്യം. ദുര്യോധനന് പ്രവേശിക്കുന്നു.
ദുര്യോധനനെ കണ്ട് രണ്ടു പേരും ഞെട്ടുന്നു.ഭാനുമതിയുടെയും കറ്ണ്ണന്റെയും close up. )
ദുര്യോധനന്: (ചിരിച്ചുകൊണ്ട്) എന്താണിത്ര വലിയ തമാശ ??? (കറ്ണ്ണന്റെ ചുമലില് കൈയ്യിടുന്നു.)
ഞാനുമൊന്നറിയട്ടെ???
cut to.
scene 2.
( പാണ്ഡവ രാജധാനി. കൊട്ടാരത്തില് അറ്ജുനനും ഒരു ബ്രാഹ്മണനും സംസാരിക്കുന്നു. തന്റെ പശുക്കളെ കൊള്ളക്കാരില് നിന്നും രക്ഷിക്കാന് ആവശ്യപ്പെടുകയാണ് ബ്രാഹ്മണന്. )
അറ്ജുനന് : എന്റെ ആയുധങ്ങള് ദ്രൌപതിയുടെ അന്തപുരത്തിലാണല്ലോ ഉള്ളത്.
ഇപ്പോഴാണെങ്കില് ജ്യേഷ്ഠന് ദ്രൌപതിയോടൊപ്പം ഇരിക്കുന്ന കാലവുമാണ്.
അങ്ങോട്ടു കയറിയാല് പ്രതിജ്ഞാലംഘനവുമാകും.
ബ്രാഹ്മണന്: രാജാവേ, പ്രജാപാലനമാണോ അങ്ങേക്കു വലുത് അതോ ജ്യേഷ്ഠന്റെ സുഖമോ??
അറ്ജുനന്( അല്പനേരം ആലോചിക്കുന്നു. പിന്നെ) : ശരി, ഞാന് പോകാം .
ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം.
cut to
scene 3
( പാണ്ഡവ രാജധാനി.ദ്രൌപതിയുടെ അന്തപുരം. കട്ടിലില് യുധിഷ്ഠിരനും ദ്രൌപതിയും. romantic mood.എന്തൊക്കെയോ സ്വകാര്യസംഭാഷണങ്ങളിലാണ്.പെട്ടന്ന് വാതില്ക്കല് ആളനക്കം കാണുന്നു.യുധിഷ്ഠിരന് ശബ്ദമുണ്ടാക്കാതെ പെട്ടന്നു ചെന്നു വാതില് തുറക്കുന്നു.അറ്ജുനന് പരിഭ്രമിച്ചു നില്ക്കുന്നു. അറ്ജുനനെ കണ്ട് രണ്ടു പേരും ഞെട്ടുന്നു. ദ്രൌപതി പിടഞ്ഞെഴുന്നേല്ക്കുന്നു.)
( യുധിഷ്ഠിരന്റെ close up. അതീവ ദേഷ്യത്തില് .) : അറ്ജുനാ ,,,
അറ്ജുനന്( പരിഭ്രമത്തോടെ) : ജ്യേഷ്ഠാ... ഞാന്....... ആയുധങ്ങള്.....
യുധിഷ്ഠിരന് : ഒന്നും പറയേണ്ട..... നീ പ്രതിജ്ഞ ലംഘിച്ചിരിക്കുന്നു.
സ്വന്തം സഹോദരന്റെ മണിയറയില് ഒളിഞ്ഞു നോക്കുന്നോ നീചാ...
അറ്ജുനന് : ജ്യേഷ്ഠാ...
യുധിഷ്ഠിരന് : വേണ്ടാ നീ ഇത്രയ്ക്ക് സംസ്കാരമില്ലാത്തവനായിപ്പോയല്ലോടാ.....
അറ്ജുനന് തല താഴ്ത്തി നില്ക്കുന്നു.
cut
end
രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...
പരസ്പര വിശ്വാസത്തെക്കുറിച്ച് കേട്ട കഥയാണിത്.
ReplyDeleteഎഴുതിവന്നപ്പോള് അതിങ്ങനെയായി....!!!!
എന്തായാലും പാനൂരാനെ, ഇഷ്ടപ്പെട്ടു.
ReplyDeleteഇനിയും എഴുതുക. മഹാഭാരതം മാത്രമല്ല, ഈ മഹാലോകത്തിലേയും കൊച്ചു തിരക്കഥകള്‍ പോരട്ടെ. ആശംസകള്‍.:)
ഈ word veri മാറ്റിയേക്കൂ.
തിരക്കഥ കൊള്ളാം.
ReplyDelete