കോഴി, നിലാവ്, അസ്തിത്വ പ്രതിസന്ധി.


നിലാവ് കണ്ടിട്ടില്ലാത്ത
നമ്മളെ ഒരുത്തി രാത്രി വിളിച്ചുണര്‍ത്തി,
ചന്ദ്രനെ കാണിച്ചു തരുന്നു...
പക്ഷെ , പിന്നെയവള്‍,
പുലരും മുമ്പെ
എങ്ങോട്ടോ ഇറങ്ങി പോവുകയും ചെയ്യുന്നു..

അവസാനം നമ്മള്‍
നിലാവത്തിറങ്ങിയ കോഴിയെ പോലെ...
ഇല്ലത്ത് നിന്നിറന്ങുകയും ചെയ്തു,
അമ്മാത്ത് എത്തിയതുമില്ല...
എന്തായാലും അതുകൊണ്ട്
ഗുണമുണ്ടായി...
നിലാവ് പോലുള്ളതൊക്കെ
കണ്ടാലിപ്പോള്‍
ഏകദേശം തിരിച്ചറിയാം.
പൂര്ണ്ണ ചന്ദ്രന്‍ എന്നൊരു സംഭവം
ഉണ്ടെന്നും, അത് വൃത്താകൃതിയിലാണെന്നും
അറിയാം...
വൃത്തം, വട്ടത്തിലായിരിക്കുമെന്നു
അറിയില്ലെന്കിലും...

2 comments:

  1. "എന്തായാലും അതുകൊണ്ട്
    ഗുണമുണ്ടായി..."

    ഗുണമുണ്ടായി എന്നതാണ് നല്ല കാര്യം....

    ReplyDelete