"ആര്‍ നോള്ദ് ശ്വാര്സനെഗ്ഗരും , ചിരന്ജീവിയും , ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ഉപന്യാസ മത്സരത്തില്‍ പന്കെടുക്കാ നാണെന്ന് പറഞ്ഞാണ് ശ്രീ വല്‍സലന്‍ നായര്‍ നാട്ടില്‍ നിന്നും വണ്ടി കയറുന്നത്. എന്തോ മടയെന്നോ ചെങ്ങരയെന്നോ മറ്റോ പേരുള്ള ഒരു സാധാരണ ഗ്രാമത്തില്‍ അല്ലറ ചില്ലറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ആഗോളീകരണ വിരുദ്ധ സമരങ്ങളിലും അലിഞ്ഞു ചേര്‍ന്ന് ജീവിതം തള്ളി നീക്കുകയായിരുന്നു അതുവരെ അയാള്‍. ഇത്തരം സമരങ്ങള്‍ക്ക് വേണ്ടിയുള്ള ബക്കറ്റ് പിരിവുകളിലൂടെ ഉപജീവനം കഴിച്ചിരുന്ന അയാള്‍ ഇതിനോടകം തന്നെ ചില വാര്‍ഡ് ഇലക്ഷനുകളിലും മറ്റും പങ്കു ചേര്‍ന്ന് തരക്കേടില്ലാത്ത തൊലിക്കട്ടിയും മസിലുകളും സമ്പാദിച്ചിരുന്നു.
അങ്ങനെയിരിക്കെയാണ് ശ്രീ വല്‍സലന്‍ നായര്‍ ഒരു വോള്‍വോ ബസ്സില്‍ കൊച്ചിയിലെത്തുന്നത്.
ബസ്സിലിരുന്നപ്പോള്‍ (ക്ഷമിക്കണം , സ്വര്‍ഗത്തിലിരുന്നപ്പോള്‍ ) താന്‍ കഴിച്ച ശീതള പാനീയത്തിന്റെ ലേബല്‍ അയാള്‍ കണ്ടില്ലത്രെ. കണ്ണില്‍ ഈച്ചയോ മറ്റോ പോയെന്നാണ് അയാള്‍ ജിഞാസുക്ക ളോട് മറുപടി പറഞ്ഞതു. എന്തായാലും ഒരു നട്ടുച്ചക്ക് ഉപന്യാസ മത്സരം നടക്കുന്ന അഭിനവ മെട്രോയില്‍ അയാള്‍ ലാന്‍ഡ് ചെയ്തു.
എന്നാല്‍ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ അയാള്‍ക്ക് തീര്ത്തും അപ്രതീക്ഷിതമായിരുന്നു. ഉപന്യാസ മത്സരത്തിനു ശേഷവും നാടിലേക്ക് തിരിച്ചു പോകാതെ മറൈന്‍ ഡ്രൈവിലും മറ്റുമായി കാഴ്ചകള്‍ കണ്ടു ദിവസങ്ങള്‍ തള്ളി നീക്കുന്നതിനിടയിലാണ് ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊച്ചിയിലെത്തുന്നത്. ഒരു നേരമ്പോക്കിന് അയാളും സിനിമാശാലയില്‍ കയറിക്കൂടി. അറിയാവുന്ന കണ്ടന്‍ മുണ്ടന്‍ ഇംഗ്ലീഷ് സബ് ടൈറ്റില്കളിലൂടെ കഥ മനസ്സിലാക്കാന്‍ പാടുപെടുമ്പോഴും നാറ്റം സഹിക്കാനാവാതെ അയാള്ക്ക് മൂക്ക് പൊത്തിയിരിക്കേണ്ടി വന്നു.
രണ്ടു മൂന്നു സിനിമകള്‍ കണ്ടതോടെ തനിക്കെന്തെക്കെയോ ആന്തരിക മാറ്റങ്ങള്‍ സംഭവിക്കുന്നതായി അയാള്‍ക്ക് തോന്നി. അയാളുടെ കള്ളി ഷര്‍ട്ട് ഒരു ജുബ്ബയായും പാന്റ് നരച്ച ജീന്സായും പതിയെ മാറാന്‍ തുടങ്ങി. നീട്ടിവളര്‍ത്തിയ ഒരു താടി കൂടി ആയതോടെ ഒരു (കു)ബുദ്ധി ജീവിയായുള്ള അയാളുടെ രൂപാന്തരണം പൂര്‍ണ്ണമായി. പിന്നീട് അയാള്‍ മൂക്ക് പൊത്താതെയായി. കാരണം സ്വന്തം കൈ അടുത്തു വരുമ്പോഴായിരുന്നു കൂടുതല്‍ അസഹ്യത.
പക്ഷെ വീണ്ടുമെപ്പോഴോ അയാളുടെ പാതയില്‍ വ്യതിയാനങ്ങലുണ്ടായി.. അയാള്‍ സബ് ടൈട്ടിലുകളില്ലാത്ത , ചലച്ചിത്ര മേളകളില്‍ വരാത്ത ആംഗലേയ ചിത്രങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ടെര്മി നേട്ടരും രാംബോയും മാട്രിക്സുമൊക്കെ അയാളുടെ തലയില്‍ ആക്ഷന്‍ താണ്ടാവമാടാന്‍ തുടങ്ങി. നീണ്ട താടി ക്ലീന്‍ ഷേവ് പച്ചയില്‍ അപ്രത്യക്ഷമാവുകയും നരച്ച ജീന്‍സിന് കടും നിറങ്ങള്‍ കൈ വരികയും അയാള്‍ വീണ്ടും ജിമ്മില്‍ പോകാന്‍ തുടങ്ങുകയും ചെയ്തു. ആയിടെയാണ് അയാള്‍ക്ക് മറ്റൊരു ആശയം തോന്നിയത്. രണ്ടാമതൊന്നു ആലോചിക്കാന്‍ നില്‍ക്കാതെ അയാള്‍ ഹോളി വുഡിലേക്ക് കള്ള വണ്ടി കയറി.
പിന്നെ ഞാന്‍ ശ്രീ വല്‍സലന്‍ നായരെ കാണുന്നത് , ഒരു ആഗോള ചാനലില്‍ സില്‍ വെസ്ടെര്‍ സ്ടാലന്‍ എന്ന പേരില്‍ , ഒരു കൈയ്യില്‍ അഭിനവ മിസ് ഇന്ത്യയും മറുകൈയ്യില്‍ ഒരു കോലാക്കുപ്പിയുമായി ഒരു ബാന്കിന്റെ പരസ്യത്തിലാണ്.
രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...