കറുപ്പ്


കറുപ്പിനു ഒരു വല്ലാത്ത സൌന്ദര്യമുണ്ട്.

ദുരൂഹതയുടെ,


അനിശ്ചിതത്വത്തിന്റെ,


ഒളിപ്പിക്കലിന്റെ,


ഏകാന്തതയുടെ,


ആനന്ദം........









കറുപ്പ് ദുഃഖത്തിന്റെ നിറമാണ്.

അസഹനീയമായ,

പങ്കു വയ്കാനാകാത്ത,

നൊംബരപ്പെടുത്തുന്ന,

ദുഃഖം......









കറുപ്പ് അജയ്യമായ ശക്തിയാണ്,

അഭേദ്യമായ,
തടുക്കാനാവാത്ത,
അശ്വമേധം നയിക്കുന്ന,
അജാതശത്രു......






കറുപ്പ് ഒരു രഹസ്യമാണ്,

മനസ്സിലാക്കാനാവത്ത,

അനിറ്വചനീയമായ,

ആഴമേറിയ,

ഇരുട്ടിന്റെ നിറം..





4 comments:

  1. കറുപ്പ് താന്‍ എനക്കു പുടിച്ച കളര്...

    കറുപ്പ് കൊള്ളാം

    ReplyDelete
  2. അനക്കും.. ! . ഏഴഴക്.. :)

    ReplyDelete
  3. വെറുപ്പലിയുവതേതും
    ചാലിക്ക കറുപ്പിനാലെങ്കിലും,
    കറുപ്പിനെഴുമഴകിനെ
    തഴുകാതറിയാം!.
    അമ്പരം ശ്യാമ ഗഹനമാകും
    നേരം താരകമതി ശോഭനം!.
    തലനാരതിനു കറുപ്പേറുകിലോ
    നരീമണിയവളതിസുന്ദരി.!
    പലതാം, കറുപ്പുലകില്‍
    സുലഭമെങ്കിലും
    കണ്മഷി കറുപ്പാണെനി
    ക്കേറെയിഷ്ടം.

    ReplyDelete
  4. ശരിയാണ്‍... എണ്ണക്കറുപ്പിന് ഏഴഴക് എന്നാണല്ലോ.

    :)

    ReplyDelete