അങ്ങനെ ഒരു കറുമ്പന് ആദ്യമായി വൈറ്റ് വാഷ് ചെയ്ത് മിനുക്കിയ ഹൌസിലേക്ക് കയറുകയാണ്. ഫോര്‍വേഡ് ആയി കിട്ടിയതും, പത്രങ്ങളില്‍ കണ്ടതുമൊക്കെ ശരിയാനെന്കില്‍, നമ്മുടെ ബോണ്ട ജെയിംസ് അച്ചായന്റെ കാറുകളെ ഒക്കെ നാണിപ്പിക്കുന്ന ഒരു ഭൂതത്തിന്റെ (ആംഗലേയത്തില്‍ 'ബീസ്റ്റ്' എന്ന് പറയും.) ചുമലില്‍ ആണത്രെ വിദ്വാന്റെ സവാരി. ജൈവായുധം , റോക്കറ്റ് ആക്രമണം ഒക്കെ പുതിയ കാറിനു പുല്ലാ ണത്രെ . ഹുസൈനിക്കയുമായി ബന്ധപ്പെട്ട മറ്റെല്ലാത്തിനെയും പോലെ ലോകമെമ്പാടും ഇതും ഒരു ചര്‍ച്ചാ വിഷയമായിരിക്കുന്നു. മുമ്പു മറ്റൊരു പ്രസിടെന്റിനും ഇത്രമാത്രം ലോക ജന ശ്രദ്ധ കിട്ടിയിട്ടില്ലെന്ന് തോന്നുന്നു. ക്ളിന്ടച്ചായന്റെ പേമ്പേറെന്നോത്തിയുമായി കക്ഷി തുടക്കത്തില്‍ നടത്തിയ ഗുസ്തികള്‍ ഒറിജിനല്‍ തെരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യത്തോടെ യാണ് മാധ്യമങ്ങള്‍ കവര്‍ ചെയ്തത് . നമ്മുടെ ആപ്പീസിലെ കറന്റ് അഫ്ഫെയിര്സ് പുലികളുടെ ചൂടന്‍ ചര്‍ച്ചകള്‍ കണ്ടു സ്ഥല കാല വിഭ്രമം പോലുമുണ്ടായി. ഇന്ത്യ ഇപ്പൊ അമേരിക്കയിലെ ഒരു സംസ്ഥാന മാണോ എന്ന് വരെ സംശയമായി.
ഈ ഒച്ചപ്പാടും ബഹളങ്ങളും ഒക്കെ കണ്ടപ്പോള്‍ നാട്ടിലെ കഴിഞ്ഞ തെരഞ്ഞെടുപ്പാണ് ഓര്മ വന്നത്. എന്തൊക്കെ ബഹളങ്ങളായിരുന്നു? ഹുസൈനിക്കയെ പോലെ ഒരു കറുമ്പന് ആദ്യം മത്സരിക്കണ്ട എന്ന് തീരുമാനിക്കുന്നു. പിന്നെ ഒടുക്കത്തെ ജന പിന്തുനകാരണം മത്സരത്തിനിരങ്ങുന്നു. കാങ്ഗ്രസ്സ് പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോയി , പോയില്ല എന്ന അവസ്ഥ യാകുന്നു. നൂറില്‍ നൂറും നേടി കറുമ്പന് ജയിച്ചുകയരുന്നു. എന്തൊക്കെ വാചക മടിയാ യിരുന്നു ?സ്ത്രീ പീഡനക്കാരെ റോഡില്‍ നടത്തിക്കും , മലപ്പുറം കത്തി, ഒലക്കേടെ മൂടു... അവസാനം പവനായി പട്ടിയായി... ഇപ്പൊ അമേരിക്കയിലും നടക്കുന്നത് ഇതൊക്കെ തന്നെ യല്ലേ എന്നൊരു സംശയം..
ഹുസൈനിക്ക വൈറ്റ് ഹൌസില്‍ എത്തിയാലുടനെ പൊര അപ്പാടെ കറുപ്പിക്കുമെന്നും, അമേരിക്കയുടെ വിദേശകാര്യ നയങ്ങള്‍ അപ്പാടെ മാറ്റി കലയുമെന്നുമൊക്കെ യാണല്ലോ ജന സംസാരം. ഇനിയിപ്പോ അമേരിക്കയുടെ വായില്‍ വിരലിട്ട പോലും കടിക്കില്ലത്രെ അത് പോലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വല്ല മാജിക്കും കാട്ടി ഹുസൈനിക്ക അമേരിക്കയെ രക്ഷിക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
പക്ഷെ ഇതൊന്നും ഈ പറഞ്ഞത്ര ഈസിയാണെന്ന് തോന്ന്നുന്നില്ല . കാലങ്ങളായി പിന്തുടര്ന്നു പോരുന്ന വിദേശകാര്യ നയങ്ങളൊക്കെ ഒരാള്‍ വിചാരിച്ചാല്‍ പെട്ടന്നൊരു ദിവസമാങ്ങു മാറ്റാനാകുമോ? അതുപോലെ സാമ്പത്തിക പ്രതിസന്ടി കുറഞ്ഞത് 2011 വരെയെന്കിലും നീണ്ടു പോകുമെന്നും കേള്‍ക്കുന്നു. അങ്ങനെയൊക്കെ യാനെന്കില് നമ്മുടെ അച്ചുമ്മാന്റെ അവസ്ഥ തന്നെയാകുമോ, ഹുസൈനിക്കക്കും എന്നാണെന്റെ പേടി.. സ്വപ്നങ്ങലോന്നും യാതാര്ത്യമാകാതെ യാകുമ്പോള്‍ ഇപ്പോള്‍ ആഘോഷിക്കുന്ന മാധ്യമങ്ങളും ലോക ജനതയും അങ്ങേര്‍ക്കെതിരെ ആക്രോശിക്കാന്‍ തുടങ്ങുമോ?
രാജ്നീതി എന്ന കൂതറ അവിയല്‍ : ഒരു പാചക കുറിപ്പ്
-
ചേരുവകള്‍:
1. മഹാഭാരതം- ബാലരമ അമര്‍ചിത്രകഥ പരുവത്തില്‍ ഒന്ന്
ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.
2. ഗോഡ്ഫാദര് പടം - ഒര...